ലക്നൗ: മുന്‍പ്രധാനമന്ത്രി ഡോ, മന്മോഹന് സിങ്ങിനെതിരെ ഒളിയമ്പുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടക്ക് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നാണ് ചിലരുടെ പരാതി.
മുന്‍പ് ശ്രീമാന്‍ മൗനി ബാബയും വിദേശ പര്യടനം നടത്തിയിട്ടുണ്ട്. പക്ഷെ ആരും അത് ഗൗനിച്ചിരുന്നില്ല. മന്മോഹനേക്കാള് കുറച്ച് വിദേശ യാത്രകളേ മോദി നടത്തിയിട്ടുള്ളൂ. പക്ഷെ പ്രധാനമന്ത്രി വിദേശ യാത്രയിലാണെന്ന് നമുക്കറിയാന്‍ കഴിയുന്നുണ്ട്. ബിജെപി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
















