പൊന്‍കുന്നം: അമ്മയുടെ വേര്‍പാടിന്റെ ദു:ഖത്തിനൊപ്പം വീട് കത്തി നശിച്ചതിന്റെ വേദനയിലാണ് മധു.
എലിക്കുളം കുരുവിക്കൂട് തോട്ടത്തില്‍ മധുവിന്റെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. അടുത്തുള്ള അനിയന്റെ വീട്ടില്‍ അമ്മ ലീലയുടെ മരണം നടന്നിരുന്നു.മധുവും കുടുംബവും അവിടെയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അടുക്കള ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരും അയല്‍ക്കാരും എത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
അടുക്കളയിലെ ഉപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: