വൈക്കം: വൈക്കം ബ്ലോക്ക് ഒഫീസിന്റെ കീഴിലുള്ള ഗ്രാമ വികസന വകുപ്പിന്റെ വാഹനവുമായി ഉദ്യോഗസ്ഥര്‍ ബിയര്‍പാര്‍ലറിലെത്തിയത് വിവാദമായി.ജനങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വാഹനവുമായി മുങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടയാണ് കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു മുന്നിലുള്ള ബിയര്‍ പാര്‍ലറില്‍ ഗ്രാമ വികസന വകുപ്പിന്റെ ബോര്‍ഡ് പതിപ്പിച്ച കെ.എല്‍01കെ3394 ജീപ്പില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ട് മണിക്കൂറോളം ഇവിടെ തങ്ങിയതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്. സംഭവം സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















