പൊന്‍കുന്നം: നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പഞ്ചായത്ത് കിണറിന്റെ കരിങ്കല്‍ തൂണ്‍ വാഹനം ഇടിച്ച് തകര്‍ന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ രാജേന്ദ്ര മൈതാനത്തെ കിണറിന്റെ തൂണാണ് അജ്ഞാത വാഹനം തകര്‍ത്തത്. തകര്‍ന്ന തൂണിന്റെ കരിങ്കല്ലുകള്‍ കിണറിന്റെ മുകളിലെ ഇരുമ്പു വലയില്‍ തങ്ങി കിടക്കുന്നു. നിരവധി ആളുകള്‍ നിത്യേന വെള്ള കോരുന്ന കിണറാണിത്. ഇരു വശങ്ങളിലുമുള്ള തൂണുകളിലിട്ട കമ്പിയില്‍ കപ്പിയിട്ടാണ് വെള്ളം കോരിയിരുന്നത്. തൂണുകള്‍ തകര്‍ന്നതിനാല്‍ ഒരു വശത്തുനിന്നും മാത്രമേ വെള്ളം കോരാന്‍ കഴിയൂ.
















