ആലപ്പുഴ: ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ കുടിവെള്ളം, വൈദ്യൂതി വിതരണം, റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണം, വിലക്കയറ്റം, നെല്ലുസംഭരണം തുടങ്ങിയവയ്‌ക്ക് ശാശ്വത പരിഹാരത്തിനായി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും നിസ്സാര കാര്യങ്ങളുയര്‍ത്തി ജനത്തെ വഞ്ചിക്കുകയാണ് ഭരണകൂടമെന്നും കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് എംഎല്‍എ. കേരള ജനപക്ഷം ആലപ്പുഴ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷനായി.
















