വിളപ്പില്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു. വിളപ്പില്‍ശാല കാരോട് വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് ഇന്നലെ പ്രസവിച്ചത്. കലശലായ വയറുവേദനയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി 8ന് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇന്നലെ വെളുപ്പിന് 5 ന് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലയിന്‍കീഴ് പോലീസ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്ഭിണിയായതാകാമെന്ന് പോലീസ് സംശയിക്കുന്നു. കുട്ടിക്കാലത്തുതന്നെ പിതാവ് ഉപേക്ഷിച്ചുപോയ പെണ്‍കുട്ടിയെ മാതാവ് വീട്ടുജോലി ചെയ്താണ് വളര്‍ത്തുന്നത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: