മുണ്ടക്കയം: പരമ്പരാഗതമായിസ്വര്ണ്ണം,ഇരുമ്പ്,തടി,ഓട്,കലപ്പണി തുടങ്ങി നിര്‍മ്മാണരംഗത്ത് പണിയെടുക്കുന്നവരുടെ തൊഴില്‍ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികള്‍ക്ക് അവസരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയെടുക്കണമെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ബോര്‍ഡ് അംഗം കെ.ആര്. സുധീന്ദ്രന്‍ ആവശ്യപ്പെട്ടു. വിഎസ്എസ് മുണ്ടക്കയം ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപി അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് കാര്‍ഡ് ജില്ലാ സെക്രട്ടറി നരിമറ്റം സദാനന്ദന് വിതരണം ചെയ്തു. പ്രസിഡന്റ് പി.കെ. മുരുകന്, സെക്രട്ടറി എം.എന്‍. മനോജ്, ജി. ജഗദ്നാഥന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.കെ. മുരുകന്(പ്രസിഡന്റ്),എം.എസ്.സെല്വരാജന്(വൈസ്പ്രസിഡന്റ്), എം.എന്‍. മനോജ്(സെക്രട്ടറി), വി.ജി. സുരേഷ്(ജോ. സെക്രട്ടറി), സി. ധര്മ്മജന്(ഖജാന്‍ജി)ജി. ജഗദ്നാഥന്‍, എസ്.നടരാജന്(യൂണിയന്‍പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: