നട്ടാശ്ശേരി: ധര്‍മ്മ-യോഗ ശാസ്ത്രങ്ങളിലൂടെ മനുഷ്യനെ നന്മയിലേക്ക് നയിക്കുവാന്‍ പ്രാപ്തമാക്കുന്ന മഹാപുരണമാണ് ഭാഗവതമെന്ന് സപ്താഹ ആചാര്യന്‍ പി.കെ. വ്യാസന്‍ പറഞ്ഞു. നട്ടാശ്ശേരി വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹ യജ്ഞവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുഖ ദുഃഖ സമ്മിശ്രമായ മനുഷ്യജീവിതം ലോകത്തിനു ബോദ്ധ്യപ്പെടുത്തുവാനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ജന്മം സ്വീകരിച്ചത്. ആദിശബ്ദമായ പ്രണവമാണ് ലോകത്തെ നിലനിര്‍ത്തുന്നത്. പ്രണവ സ്വരൂപമാണ് ഗണപതി. ജീവാത്മാപരമാത്മാ ബന്ധത്തിലൂടെ ഈശ്വരനും മനുഷ്യനും തമ്മിലുള്ള യോഗമാണ് രുഗ്മീണീസ്വയംവരെ കൊണ്ട് വിവക്ഷിക്കുന്നത്. ഈ പ്രകൃതി പുരുഷ സംഗമത്തിലൂടെയാണ് ലോകത്തിന്റെ നിലനില്‌പ്പെന്നും അദ്ദേഹം പറഞ്ഞു.
രുഗ്മിണി സ്വയംവര ഘോഷയാത്രയില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. പുരാണ കഥാപാത്രങ്ങളെ അനുകരിച്ചുള്ള വേഷവിധാനങ്ങള്‍ ചടങ്ങിനു കൊഴുപ്പേകി. 30ന് രാവിലെ 11.30ന് അവഭൃതസ്‌നാനത്തോടെ സപ്താഹം സമാപിക്കും.
















