Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മഹാപൂരത്തിന് ഇന്ന് കൊടിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 09:06 pm IST
inThrissur

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 12 നുമിടയിലും പാറമേക്കാവില്‍ 12;15 നുമാണ് കൊടിയേറ്റ്.

തിരുവമ്പാടി ക്ഷേത്രത്തില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. പാരമ്പര്യ അവകാശികളായ താഴത്തു പുരക്കല്‍ ആ്ചാരി ഗൃഹത്തില്‍ സുന്ദരന് പുലയായതിനാല്‍ കണിമംഗലം മേല്‍വീട്ടില്‍ സതീശനാണ് ഇത്തവണ കൊടിമരം തയ്യാറാക്കുന്നത്. ഭൂമി പൂജക്ക് ശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടിയാണ് കൊടിയേറ്റ ചടങ്ങ്.

ഉച്ചകഴിഞ്ഞ് മൂന്നിന് പൂരം പുറപ്പാടിന് തിരുവമ്പാടി ശിവസുന്ദരന്‍ തിടമ്പേറ്റും. ഭഗവതി നായ്‌ക്കനാലില്‍ എത്തുന്നതോടെ നായ്‌ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.

ആചാരവെടിക്ക് സേഷം ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശം. നടുവില്‍ മഠത്തിലെത്തി ആറാട്ടിനു ശേഷം പറയെടുപ്പ് ആരംഭിക്കും.

പാറമേക്കാവിലെ കൊടിയേറ്റത്തിന് ശേഷം അഞ്ചാനകളുടെ അകമ്പടിയോടെ മണികണ്ഠനാലിലും പതാക ഉയര്‍ത്തും.

നെയ്തലക്കാവ്, പനമുക്കുംപിള്ളി, ചൂരക്കോട്ടുകാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, ചെമ്പൂക്കാവ് തുടങ്ങിയ എട്ട് ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റം കാലത്ത് മുതല്‍ തുടങ്ങും.

പൂരാഘോഷങ്ങള്‍ക്ക് ഇന്ന് ഉച്ചയ്‌ക്ക് 12.15 ന് കൊടിയേറ്റം, വെടിക്കെട്ട്. മെയ് 3 വൈകീട്ട് 3 മുതല്‍ പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയപ്രദര്‍ശനം അഗ്രശാലയില്‍ നടക്കും. വൈകീട്ട് 7 മുതല്‍ 9 വരെ സാമ്പിള്‍ വെടിക്കെട്ട്. മെയ് 4 രാവിലെ 10 മുതല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയപ്രദര്‍ശനം കൗസ്തുഭം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്ന് പുറത്തേക്കു വരുന്നതോടെ പൂരത്തിന് ആരംഭം കുറിയ്‌ക്കും.

മെയ് 5 രാവില 6 മുതല്‍ ഘടകപൂരങ്ങള്‍ വരും. രാവിലെ 11.30 ന് മഠത്തില്‍ വരവ്, ഉച്ച തിരിഞ്ഞ് 2.30 ന് ഇലഞ്ഞിത്തറമേളം, വൈകീട്ട് 4.30 ന് തെക്കോട്ടിറക്കം. വൈകീട്ട് 5.30 മുതല്‍ 7.30 വരെ കുടമാറ്റം. രാത്രി 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെ പഞ്ചവാദ്യം. പുലര്‍ച്ച് 3 ന് വെടിക്കെട്ട്. രാവിലെ 8 മുതല്‍ 11 വരെ പകല്‍ പൂരം. ഉച്ചയ്‌ക്ക് 12 ന് ഉപചാരം ചൊല്ലിപ്പിരിയല്‍ 12.30 ന് വെടിക്കെട്ട്.

ഘടകപൂരങ്ങളുടെ സമയക്രമീകരീകരണങ്ങള്‍: കണിമംഗലം ഘടക പകല്‍ പൂരം മെയ് 5 രാവിലെ 7.30 ന് തുടങ്ങി 8.30 ന് തീരും. രാത്രി പൂരം അന്ന് രാത്രി 8 ന് തുടങ്ങി. 9 ന് സമാപിയ്‌ക്കും. ചെമ്പൂക്കാവ് പകല്‍ പൂരം 7.45 തുടങ്ങി. 8.45 ന് തീരും. രാത്രി പൂരം 8.15 ന് തുടങ്ങി 9.15 ന് അവസാനിയ്‌ക്കും. പനമുക്കുപിളളി ഘടക പൂരം രാവിലെ 8 ന് തുടങ്ങി 9 ന് തീരും.

രാത്രി പൂരം 8.30 തുടങ്ങി 9.30 ന് തീരും. കാരമുക്ക് ഘടക പൂരം രാവിലെ 8.30 മുതല്‍ 9.30 വരെയും രാത്രി പൂരം 9 ന് തുടങ്ങി 10 വരെയുമാണ്. ലാലൂര്‍ പൂരം രാവിലെ 9 ന് തുടങ്ങും 10 ന് തീരും. രാത്രി പൂരം 10 ന് തുടങ്ങി 11 ന് അവസാനിയക്കും. ചൂരക്കാട്ട്കാവ് പൂരം രാവിലെ 9.30 മുതല്‍ 11 വരെ നടക്കും. രാത്രി പൂരം 10.30 ന് തുടങ്ങി അര്‍ദ്ധരാത്രി 12 ന് തീരും. അയ്യന്തോള്‍ ഘടക പൂരം 10 ന് തുടങ്ങി ഉച്ചയ്‌ക്ക് 12 ന് തീരും. രാത്രി പൂരം രാത്രി പതിനൊന്നിന് തുടങ്ങി മെയ് 6 പുലര്‍ച്ച 12.30 ന് തീരും.

നെയ്തലക്കാവ് ഘടകപൂരം മെയ് 5 ന് രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് 1 വരെ നടക്കും. രാത്രി പൂരം അര്‍ദ്ധ രാത്രി തുടങ്ങി മെയ് 6 പുലര്‍ച്ച 1 ന് തീരും. പാറമേക്കാവ് ഘടകപൂരം മെയ് 5 ന് ഉച്ചയ്‌ക്ക് 12 മുതല്‍ വൈകീട്ട് 6.30 വരെയാണ്. രാത്രി പൂരം രാത്രി 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെ നീളും. അന്ന് രാവിലെ 7.30 മുതല്‍ 11.30 വരെ പൂരം നടക്കും. തിരുവമ്പാടി ഘടക പൂരം മെയ് 5 പകല്‍ 7 മുതല്‍ 11 വരെയും 11.30 മുതല്‍ വൈകീട്ട് 7.30 വരെയും 10.30 മുതല്‍ മെയ് 6 പുലര്‍ച്ച 2.30 വരെയും നടക്കും. അന്ന് രാവിലെ 8 ന് തുടങ്ങുന്ന പകല്‍ പൂരം ഉച്ചയ്‌ക്ക് 12 ന് തീരും.

പൂരങ്ങള്‍ സമയക്രമം അനുസരിച്ച് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ആര്‍.ഡി.ഒ കെ.അജീഷ് അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.