ചേര്‍ത്തല: ശ്രീനാരായണ ദര്‍ശന മഹാസത്ര വേദിയില്‍ തെളിക്കാനുള്ള ദിവ്യജ്യോതി ശിവഗിരിയില്‍ നിന്ന് സത്രവേദിയില്‍ എത്തിച്ചു. ശിവഗിരി സമാധി മണ്ഡപത്തില്‍ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയില്‍ നിന്ന് എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ കൗണ്‍സിലര്‍ കെ. സോമന്‍ ദിവ്യജ്യോതി ഏറ്റുവാങ്ങി. വൈകിട്ട് ദിവ്യ ജ്യോതി സത്രവേദിയില്‍ എത്തിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി സാബുലാല്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ മഹേശന്‍ എന്നിവര്‍ ചേര്‍ന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി. സത്രവേദിയില്‍ ഇന്ന് വൈകിട്ട് ഏഴിന് ആചാര്യവരണം നടക്കും
















