ആലപ്പുഴ: കയര്‍ഫെഡിന്റെ കയര്‍ സംഭരണം സര്‍വകാല റെക്കോഡില്‍ എത്തിയതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍ സായികുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം 99,000 ക്വിന്റല്‍ കയര്‍ സംഭരിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 ശതമാനം വര്‍ധനയാണ് ഇക്കുറി. സംഭരിച്ച കയറിന്റെ 85 ശതമാനത്തോളം വില്‍പ്പനയും നടത്തി. 66.89 കോടി രൂപയുടെ കയറാണ് പ്രാരംഭ കണക്കു പ്രകാരം വില്‍പ്പന നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 56.46 കോടിയായിരുന്നു 18.5 ശതമാനം വില്‍പ്പന വര്‍ധനവിലുണ്ടായി. 2015,16 വര്‍ഷം 78820.430 ക്വിന്റല്‍ കയര്‍ വാങ്ങി ഇതേവര്‍ഷം 69328615 ക്വിന്റല്‍ കയര്‍ വില്‍പ്പന നടത്തി.
2016,17 വര്‍ഷം 98965.190 ക്വിന്റല്‍ കയര്‍ ശേഖരിച്ചു. 84569.962 ക്വിന്റല്‍ കയര്‍ വില്‍പ്പന നടത്തി.അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി എസ് മണി, എസ് എല്‍ സജികുമാര്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
















