ആലപ്പുഴ: ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സൗജന്യമായി അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍ തൊഴിലാളികളില്‍ നിന്ന് ഭീമമായ തുക ഈടാക്കുന്ന സംഘത്തിന്റെ കുപ്രചാരണങ്ങളില്‍ സ്വര്‍ണത്തൊഴിലാളികള്‍ കുടുങ്ങരുതെന്ന് ഓള്‍ കേരള ഗോള്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ യോഗം മുന്നറിയിപ്പു നല്‍കി. കാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ക്ക് കാരണമായതും ലോകാരോഗ്യ സംഘടന നിരോധിച്ചതുമായ ഇറിഡിയം, റുഥേനിയം തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയ വ്യാജ 916 ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍ കുറഞ്ഞ പണിക്കൂലിയില്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നത് തടയുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. മധുസൂദനന്‍, ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രതാപന്‍, ജില്ലാ സെക്രട്ടറി എന്‍. കൃഷ്ണകുമാര്‍, സി. രംഗനാഥന്‍ ആചാരി, വേണുഗോപാല്‍ ആചാരി എന്നിവര്‍ സംസാരിച്ചു. കാര്‍ത്തികപ്പള്ളി താലൂക്ക് ഭാരവാഹികളായി നടരാജന്‍, വേണുഗോപാല്‍, അശോകന്‍ എന്നിവരെ തെരഞ്ഞെടുത്തു.
















