Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാരിനേറ്റ കനത്ത പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 08:05 am IST
in Vicharam

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി.സെന്‍കുമാറിനെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ഇത് നീതിയുടെ വിളംബരം മാത്രമല്ല പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ വലിയ അടികൂടിയാണ്. ഇടതു സര്‍ക്കാര്‍ എടുത്ത ആദ്യ പ്രാധാന തീരുമാനങ്ങളിലൊന്നായിരുന്നു സെന്‍കുമാറിന്റെ മാറ്റം. എല്ലാം ശരിയാക്കുന്നതിന്റെ തുടക്കമെന്ന് അവകാശപ്പെട്ട് എടുത്ത നടപടിക്ക് പുറത്തുപറഞ്ഞ കാര്യങ്ങള്‍ യുക്തിക്കു നിരക്കാത്തതായിരുന്നു.

ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവക്കുശേഷം ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് തള്ളിയാണ് പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ക്രമവിരുദ്ധവും നിയമവിരുദ്ധവുമായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് നിരീക്ഷിച്ചുമാണ് പരമോന്നത കോടതിയുടെ ചരിത്രപരമായ വിധി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് മേധാവിയെ മാറ്റാന്‍ ഒരു സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി റദ്ദാക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ പിറ്റേന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയത്. സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കുറിപ്പിന്റെ ഉള്ളടക്കം എവിടെനിന്ന് കിട്ടിയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫയലുകള്‍ എല്ലാം നേരിട്ട് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ വിധി.

പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ ഉന്നത ഉദ്യോഗതലത്തില്‍ അഴിച്ചുപണി നടത്തുക പതിവാണ്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇത് നടക്കാറുണ്ട്. ചട്ടത്തിനുള്ളില്‍നിന്നുകൊണ്ടും മതിയായ കാരണം പറഞ്ഞുമായിരിക്കും അത്. പക്ഷേ സെന്‍കുമാറിന്റെ കാര്യത്തില്‍ നടപടിയുടെ കാരണം ദുരൂഹം എന്നതു മാത്രമല്ല, പുറത്താക്കിയശേഷം അദ്ദേഹത്തെ ആക്ഷേപിക്കാനും അവഹേളിക്കാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരുകയും ചെയ്തു.

സെന്‍കുമാറിനെ ബിജെപിക്കാരനായി ചിത്രീകരിച്ച് പ്രതിപക്ഷത്തിന്റെകൂടി കയ്യടി നേടാനാണ് നിയമസഭയ്‌ക്കുള്ളില്‍ മുഖ്യമന്ത്രി ശ്രമിച്ചത്. സെന്‍കുമാര്‍ രാഷ്‌ട്രീയം കളിച്ച് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പിണറായി നിയമസഭയില്‍ ആരോപിച്ചിരുന്നു. രാഷ്ടീയം കളിക്കുന്നത് സര്‍ക്കാരാണെന്ന നിരീക്ഷണമാണ് ഇപ്പോള്‍ സുപ്രീംകോടതി നടത്തിയിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണത്തോടുള്ള പ്രതികാരമായിരുന്നു സെന്‍കുമാറിനെതിരായ നടപടിയെന്ന ആരോപണം ഉണ്ടായിരുന്നു.

ടി.പി. ചന്ദ്രശേഖരന്‍, ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികള്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തെ മതതീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാടും സെന്‍കുമാര്‍ സ്വീകരിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്നപ്പോള്‍ തീവ്രവാദ സംഘടനകളും പ്രവര്‍ത്തന ശൃംഖലയും അപകടവും മനസ്സിലാക്കുകയും, ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. ഇതിന്റെ പേരില്‍ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയും ചെയ്തു.

ഇന്റലിജന്‍സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സെന്‍കുമാര്‍ കാഴ്‌ച്ചവച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ പിന്തുണ ഇടതുമുന്നണി ഉറപ്പാക്കിയിരുന്നു. അവരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു സെന്‍കുമാറിനെ ഒഴിവാക്കുക എന്നത്. സംസ്ഥാനം കണ്ട മികച്ച പോലീസ് ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥന്‍. ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലര്‍ത്തുന്ന സെന്‍കുമാര്‍ പലപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം കാരണം പൊലീസ് കുപ്പായത്തില്‍നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ്. എങ്കിലും തന്റെ കര്‍ത്തവ്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.

ആത്മാര്‍ത്ഥതയോടെ ഫലപ്രദമായി ജോലി ചെയ്യുകയായിരുന്നു സെന്‍കുമാര്‍. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചു. കേസുകളിലെ സാക്ഷികള്‍ക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. സാമൂഹിക പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന സെന്‍കുമാര്‍ നടന്‍ കലാഭവന്‍ മണിക്കെതിരെയുള്ള പൊലീസ് നടപടിയെയും ചോദ്യം ചെയ്തിരുന്നു. ജാതിക്കും മതത്തിനും അതീതമായിരിക്കണം നീതി നിര്‍വ്വഹണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

തിരുവനന്തപുരത്തെ എംജി കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തന്റെ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിച്ച് പരസ്യമായി ചോദ്യം ചെയ്യാനും, തൊപ്പി തട്ടിത്തെറിപ്പിക്കാനും, അച്ചടക്ക നടപടി സ്വീകരിക്കാനും മടിച്ചില്ല. പുറത്താക്കപ്പെട്ട പദവി തിരിച്ചേല്‍പിക്കാനുള്ള സുപ്രീംകോടതി വിധി എങ്ങനെ നടപ്പാകാതിരിക്കാം എന്നാകും ഇനി സര്‍ക്കാരിന്റെ ചിന്ത. ദുരഭിമാനം വെടിഞ്ഞ് വിധി നടപ്പാക്കുകയാണ് നീതിബോധമുള്ള സര്‍ക്കാരിന്റെ കടമ. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.