കോരുത്തോട്: സി.കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക് അവധിക്കാല പരിശീലനക്യാമ്പ് 24 മുതല്‍ നടത്തും. ക്യാമ്പ് സ്‌കൂള്‍ മാനേജര്‍ എം.എസ്.ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് അംഗം കെ.ബി.രാജന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ അനിതാ ഷാജി, പ്രധാനാധ്യാപിക എസ്.എല്‍.ഷൈല. പിടിഎ.പ്രസിഡന്റ് വി.മുരളീധരന്‍, മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ എം.ആര്‍.ഷാജി, അനീഷ് മുടന്തിയാനില്‍. സ്റ്റാഫ് സെക്രട്ടറി അനീഷ്‌കുമാര്‍ വി.വി, തുടങ്ങിയവര്‍ പ്രസംഗിക്കും. കായികാധ്യാപകന്‍ വി.പി.സജിമോന്‍ നേതൃത്വം നല്‍കുന്ന ക്യാമ്പില്‍ സംസ്ഥാനതല കായിക പരിശീലകര്‍ കുട്ടികളെ പരിശീലിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെടണം-ഫോണ്‍: 9447614010.
















