കണ്ണൂര്‍: സുന്ദരേശ്വര ക്ഷേത്രം ശ്രീ ഭക്തിസംവര്‍ദ്ധിനി യോഗം മെമ്പര്‍മാരുടെയും അഭ്യുദയ കാംക്ഷികളുടെയും കുടുബം സംഗമം 23ന് ദിവ്യശ്രീ ചൈതന്യ സ്വാമി ഹാളില്‍ നടക്കും. സ്വാമി മുക്താനന്ദയതി (എറണാകുളം നിത്യനികേതന്‍ ആശ്രമം) ഉദ്ഘാടനവും വിഷയാവതണവും നടത്തും. കെ.പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്വാമിനി ശബരി ചേതന, സ്വാമിനി നിത്യചേതന എന്നിവര്‍ പ്രഭാഷണം നടത്തും വൈകുന്നേരം മെമ്പര്‍മാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
















