പാലാ: നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പട്ടികജാതി-വര്‍ഗ വിഭാഗം ആവശ്യപ്പെട്ട മുറികള്‍ അനുവദിച്ച് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനമായി. ഇതനുസരിച്ച് വ്യാപാരസമുച്ചയത്തിന്റെ താഴത്തെനിലയില്‍ മുന്‍വശത്ത് മൂന്ന് കടമുറികളും ഒന്നാം നിലയില്‍ രണ്ടും മൂന്നാംനിലയില്‍ നാലുംവീതം മുറികള്‍ ഈ വിഭാഗത്തിന് ലഭിക്കും. ഇത്‌സംബന്ധിച്ച് എസ്്‌സി പ്രതിനിധി പി.കെ.മധുനഗരസഭാ കവാടത്തില്‍ നടത്തിയ നിരാഹാര സമരമാണ് ഇതോടെ വിജയം കണ്ടത്.
വോട്ടെടുപ്പിലൂടെയാണ് പട്ടികജാതി വിഭാഗത്തിന് അര്‍ഹമായ മുറികള്‍ അനുവദിച്ച് നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനമായത്.
മുറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്തുതന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കൗണ്‍സില്‍ യോഗത്തിലും ഈഅഭിപ്രായം മറനീക്കി. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ഒരുവിഭാഗത്തിന് താഴത്തെനിലയില്‍ മുറി അനുവദിക്കുന്നതിന് എതിര്‍പ്പുണ്ടായിരുന്നു.
ഇതിനെ ബിജെപി അംഗം ബിനു പുളിക്കക്കണ്ടവും ഭരണപക്ഷത്തെ വൈസ് ചെയര്‍മാന്‍ ടോണി തോട്ടം ഉള്‍പ്പെടെ ഒരുവിഭാഗം അംഗങ്ങളും ചോദ്യം ചെയ്തിരുന്നു. ചര്‍ച്ചകള്‍ ബഹളത്തിലേക്കും വാഗ്വാദത്തിലേക്കും നീങ്ങിയതോടെ വിഷയതത്തില്‍ വോട്ടിംഗ് വേണമെന്നും ഭരണപക്ഷഅംഗം ടോണി തോട്ടം ആവശ്യപപ്പെട്ടു. എന്നാല്‍ തനിക്ക് നിയമം അറിയില്ലെന്നും കൗണ്‍സില്‍ സെക്രട്ടറി ഇന്ന് അവധിയായതിനാല്‍ വിഷയം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടതോടെ എസ്്‌സി വിഭാഗം അംഗം പി.കെ.മധു നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സഭവീണ്ടും ബഹളത്തില്‍ മുങ്ങി.
വോട്ടിംഗ് ആവശ്യപ്പെട്ട ശേഷം ചെയര്‍പേഴ്‌സണ്‍ സഭവിട്ട് പോയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കുത്തകകള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പുണ്ടാക്കി തൊടുന്യായങ്ങള്‍ പറഞ്ഞ് ഇറങ്ങിപ്പോകാന്‍ കഴിയില്ലെന്ന് മുന്‍ചെയര്‍മാനും ഇപ്പോള്‍ വൈസ് ചെയര്‍മാനുമായ കുര്യാക്കോസ് പടവന്‍ പറഞ്ഞു. ഇത്രയുമായപ്പോഴാണ് ചെയര്‍പേഴ്‌സണ്‍ വോട്ടിംഗിന് വഴങ്ങിയത്.
22അംഗ കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണ് അനുകൂലമായി നിലപാടെടുത്ത മൂന്ന് പ്രതിപക്ഷാംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 17ല്‍ 15അംഗങ്ങള്‍ എസ്്‌സി വിഭാഗത്തിന് അനുകൂലമായി വോട്ടുചെയ്തു. ഒരു കൗണ്‍സിലര്‍ എതിര്‍ത്തപ്പോള്‍ ഒരാള്‍ നിഷ്പക്ഷത പാലിച്ചു. കൈപൊക്കിയാണ് അംഗങ്ങള്‍ പിന്തുണ അറിയിച്ചത്.
വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, അഡ്വ.ബിനു പുളിക്കക്കണ്ടം, ടോണി തോട്ടം, പി.കെ.മധു, ബിജു പാലൂപടവില്‍, പ്രസാദ് പെരുമ്പള്ളില്‍, റോയി ഫ്രാന്‍സീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
















