Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്ലാസ്റ്റിക് കാരി ബാഗ്: പരിശോധന കര്‍ശനമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 07:25 pm IST
in Kannur

കണ്ണൂര്‍: ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്‌പോസബ്ള്‍ വിമുക്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, നിര്‍മാണ യൂനിറ്റുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം മിഷന്‍ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.

വ്യാപാര സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നേരത്തേ എടുത്ത തീരുമാനത്തിന് വിരുദ്ധമായി പ്ലാസ്റ്റിക് കാരിബാഗുകളോ ഡിസ്‌പോസബ്ള്‍ പ്ലോറ്റുകളോ കപ്പുകളോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ആദ്യ വട്ടം പിഴ ചുമത്തുകയും ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്യും. ഗ്രാമപഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയതായി യോഗം വിലയിരുത്തി. നഗരപ്രദേശങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കാരി ബാഗ് ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായും വരുംദിനങ്ങളില്‍ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. പരിശോധനയ്‌ക്ക് ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. കാഴ്ചയില്‍ തുണിസഞ്ചിയെന്ന് തോന്നിക്കുന്ന നോണ്‍വൂവണ്‍ ബാഗുകള്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് പ്ലാസ്റ്റിക് പോലെത്തന്നെ അപകടമാണെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകള്‍, കൈക്കൊണ്ട നടപടികള്‍ തുടങ്ങിയവയുടെ വിശദമായ റിപ്പോര്‍ട്ട് ഓരോ മാസവും 15നും 30നും ശുചിത്വ മിഷന് നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ശക്തമായ ബോധവല്‍ക്കരണ കാംപയിനിലൂടെ നടപ്പാക്കിയ പ്ലാസ്റ്റിക് കാരിബാഗ്- ഡിസ്‌പോസബ്ള്‍ രഹിത പദ്ധതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ബൈലോ അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു തുടങ്ങി. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര യോഗം ചേര്‍ന്ന് കരട് ബൈലോക്ക് അംഗീകാരം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് കാരി ബാഗ്-ഡിസ്‌പോസബ്ള്‍ സാധനങ്ങളുടെ നിര്‍മാണം, ഉപയോഗം, വിതരണം, ഫഌക്‌സ് പ്രിന്റിംഗ് എന്നിവയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ വ്യവസ്ഥകളടങ്ങിയതാണ് ബൈലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.