പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്‌നത്തില്‍ റോഡ് ഉപരോധിച്ച ജന ആരോഗ്യസംരക്ഷണ സമിതി പ്രവര്‍ത്തകരായ സ്ത്രീകളെയും വ്യദ്ധരായവരെയും വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റിയ പോലിസിന്റെ ഭീകരനടപടിയിലും പ്രവര്‍ത്തകരെ കള്ളക്കേസ്സില്‍ കുടുക്കിയ നടപടിയിലും പ്രതിഷേധിച്ച് ഇന്ന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ജന ആരോഗ്യസംരക്ഷണസമിതി ആഹ്വാനം ചെയ്തു. ഹര്‍ത്താലുമായി രാമന്തളി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് സമരസമിതി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
















