കോട്ടയം: കേരളം സമ്പൂര്‍ണസാക്ഷരത കൈവരിച്ചതിന്റെ വാര്‍ഷിക ദിനം അക്ഷരദീപം കൊളുത്തി ആഘോഷിച്ചു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാേഘാഷത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 26-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 26 മണ്‍ചെരാതുകളില്‍ ദീപം പകര്‍ന്നുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വികസന സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, തുല്യത ഹയര്‍ സെക്കണ്ടറി കോഴ്‌സ് കണ്‍വീനര്‍ ഡോ.ജി.കുമാരന്‍ മാസ്റ്റര്‍, പത്താം തരം കോഴ്‌സ് കണ്‍വിനര്‍ വി.ആര്‍.വി ഏഴോം, സാക്ഷതര മിഷന്‍ കാസര്‍കോട് അസി. കോ ഓര്‍ഡിനേറ്റര്‍ ടി.വി.ശ്രീജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാ കോ ഓര്‍ഡിനേറ്റര്‍ എംഡി വത്സല സ്വാഗതവും അസി. കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
















