പായിപ്പാട്: പായിപ്പാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ ഇഴജന്തുക്കളുടേയും തെരുവ് നായയുടേയും, സാമൂഹ്യ വിരുദ്ധരുടേയും ശല്യം രൂക്ഷമാകുന്നു. ഇതിന് ഉടനെ പരിഹാരം കാണണമെന്ന് ബിഡിജെഎസ് പഞ്ചായത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് ബിനു പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ആര്‍ സുരേഷ് ഉത്ഘാടനം നിര്‍വഹിച്ചു ട്രഷറര്‍ സി.ജി രമേശ് , രതീഷ്, സതീഷ് ഗോപി, ഓമനക്കുട്ടന്‍ പി.എന്‍, സുഭാഷ് കെ.ആര്‍, നിഖില്‍ ഷാജി, അനു ഗോപി, എന്നിവര്‍ സംസാരിച്ചു.
















