Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡ് നിര്‍മ്മാണത്തിലെ അപാകത: അധികൃതര്‍ക്ക് മൗനം, ഇന്ന് പ്രതിഷേധ ധര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:16 pm IST
in Kottayam

കോട്ടയം: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിന്റെ ആധുനികവല്‍ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സ്ഥലം എംഎല്‍എ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപണം. അന്താരാഷ്‌ട്രനിലവാരത്തില്‍ പണിയുന്ന 32 കി.മീ റോഡിന് 86 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

തിടനാട് ടൗണില്‍ റോഡിന്റെ വീതി പഴയതിലും കുറയുന്നുവെന്നും അപകടകരമായ വളവുകളും 60വര്‍ഷം പഴക്കമുള്ള പാലവും അതേപടി നിലനിര്‍ത്തിയാണ് ആധുനികവല്‍ക്കരണം നടത്തുന്നതെന്നുമാണ് ആരോപണം. ഇതു സംബന്ധിച്ച പരാതി താലൂക്ക്‌സഭയില്‍ കൊടുത്തെങ്കിലും ജനപ്രതിനിധികള്‍ ചര്‍ച്ചക്ക് തയ്യാറായില്ലെന്ന് വിവിധ രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചു.

1985ല്‍ 50 അടി വീതിയിലാണ് റോഡ് നിര്‍മ്മിച്ചത്. ഈ വീതി സ്വകാര്യവ്യക്തികളുടെ കൈയേറ്റങ്ങളാല്‍ കുറഞ്ഞിരുന്നു. ഈ നിലയില്‍ തന്നെയാണ് തിടനാട് ടൗണില്‍ പുതിയ റോഡ് നിര്‍മ്മാണവും നടന്നിരിക്കുന്നത്. അശാസ്ത്രീയമായ ഓടനിര്‍മ്മാണം ടൗണില്‍ റോഡിന്റെ വീതിയില്‍ നന്നേ കുറവുണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് അധികൃതരെ വിവരം അറിയിച്ചിരുന്നു.

റോഡിന് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാന്‍ സ്ഥലം ഉടമകള്‍ തയ്യാറാണെങ്കിലും അത് ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.പണിത ഓട വീണ്ടും മാറ്റിപ്പണിയാന്‍ കഴിയില്ലെന്ന നിലപാടിലാണ് കരാറുകാര്‍.

ഇത് സംബന്ധിച്ചു നല്‍കിയ പരാതിയില്‍ സ്ഥലം എംഎല്‍എ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും സര്‍വ്വക്ഷി നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. നിര്‍മ്മാണത്തില്‍ അപാകതകള്‍ സൃഷ്ടിച്ച് കരാര്‍ കമ്പനി സാമ്പത്തികലാഭം നേടുകയാണെന്നും അവര്‍ ആരോപിച്ചു. കമ്പനിക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ടൗണിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

നാലുമാസം മുന്‍പ് ആരംഭിച്ച റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്കും സ്ഥലം എംഎല്‍എക്കും എംപിക്കും പരാതി നല്‍കിയിട്ടുണ്ട്. അധികാരികള്‍ അനുകൂല നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചക്ക് രണ്ടിന് സര്‍വ്വകക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി സാവ്യോ, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയപ്രകാശ് തോമ്പിയില്‍, സിപിഎം ലോക്കല്‍ സെക്രട്ടറി റജി ജേക്കബ്, സിപിഐ ലോക്കല്‍ സെക്രട്ടറി ജോസ് മാത്യു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് കാലായില്‍, അബ്രഹാം കാലാപറമ്പില്‍ (അഖിലേന്ത്യാ കിസാന്‍സഭ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.