പള്ളിക്കത്തോട്: ലോകത്തിന്റെ സകല പീഡനങ്ങളും ഏറ്റുവാങ്ങി മരിച്ച് ഉത്ഥാനം ചെയ്ത യേശുക്രിസ്തു മാനവര്‍ക്ക് പ്രതീക്ഷയുടേയും നന്മയുടെയും സന്ദേശമാണ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
മനുഷ്യനിലെ പൈശാചിക ഭാവത്തെ തോല്പിച്ച് ഈശ്വരഭാവത്തെ ഉണര്‍ത്താനാണ് ഉത്ഥാനോത്സവം കൊണ്ടാടേണ്ടത് പള്ളിക്കത്തോട് ലൂര്‍ദ് ഭവനില്‍ അന്തേവാസികളോടോപ്പം ബിജെപി നടത്തിയ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍. മിഥുന്‍. എസ് ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആര്‍എസ്എസ് ക്ഷേത്രിയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍. മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ഫാ. ആന്റണി കാട്ടുപ്പാറ, ലിജിന്‍ ലാല്‍, പി.ആര്‍. മുരളിധരന്‍ , എ.കെ. നസീര്‍, അഡ്വ. നോബിള്‍ മാത്യു, അഖില്‍ രവീന്ദ്രന്‍, സുമാ വിജയന്‍, സോബിന്‍ലാല്‍, ജെ. സന്ദീപ്, പി.എസ്. വിനോദ്, രതീഷ് കട്ടച്ചിറ, സനു ശങ്കര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കേരള സംസ്ഥാന ഓര്‍ഫനേജ് ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയി മാത്യുവടക്കേല്‍, ഫാദര്‍ ആന്റണി കാട്ടുപ്പാറ എന്നിവര്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി കാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി യു തോമസ്, ജോസ് ആന്റണി എന്നിവരെ ആദരിച്ചു.
അന്തേവാസികളോടോപ്പം ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ഈസ്റ്റര്‍ സ്‌നേഹവിരുന്നിലും പങ്കെടുത്തു.
















