ആലപ്പുഴ: എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മത തീവ്രവാദി സംഘടനകളുടെ സഹായത്തോടെ വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ നടത്തിയ അക്രമത്തില്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ ഭരണസാരഥ്യം വഹിക്കുന്ന സ്ഥാപനങ്ങളുടെ നേരെയുള്ള രാഷ്‌ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്ന് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നിലനില്‍ക്കെ കോളേജ് അടിച്ചു തകര്‍ത്തപ്പോള്‍ നോക്കുകുത്തികളായി നിന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്യണം. അല്ലാത്തപക്ഷം എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ യൂത്ത്മൂവ്‌മെന്റ് യൂണിറ്റുകളും മെയ് 30നകം പുനഃസംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. സംസ്ഥാന കണ്‍വീനര്‍ ഡോ. രതീഷ് ചെങ്ങന്നൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാജേഷ് കണിച്ചുകുളങ്ങര മുഖ്യപ്രഭാഷണം നടത്തി. പി.ബി. രാജീവ്, സതീഷ്, ടി. സുനില്‍, വേണുഗോപാല്‍, അനില്‍കുമാര്‍, വിജേഷ് മേടയില്‍, ഡോജന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി റജി മാവനാല്‍ സ്വാഗതവും ജെ.പി. പ്രശാന്ത് നന്ദിയും പറഞ്ഞു.
















