ആലപ്പുഴ: ഒരുകിലോ കഞ്ചാവുമായി മദ്ധ്യവയസ്‌കനെ ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. അടൂര്‍ പൂഴിക്കാട് ആദിത്യഭവന്‍ വീട്ടില്‍ ശശിധരന്‍പിള്ള (54)യാണ് ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ആലപ്പുഴ റിസോര്‍ട്ടിലേക്ക് പത്ത് കിലോ കഞ്ചാവ് ആവശ്യപ്പെട്ട് അവിടുത്തെ ജീവനക്കാരെന്ന വ്യാജേനയാണ് ഇയാളെ കുടുക്കിയത്. ഒരു കിലോയ്‌ക്ക് 22,000 രൂപാ പ്രകാരമാണ് ഇടപാട് ഉറപ്പിച്ചത്. സിഐ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ മഫ്ടിയിലെത്തിയ ഉദ്യാഗസ്ഥര്‍ക്ക് പത്ത് കിലോ കഞ്ചാവ് എന്ന വ്യാജേന പുറമെ മാത്രം കഞ്ചാവു വച്ച് ഉണങ്ങിയപുല്ലാണ് നല്‍കിയത്. പണവുമായി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ അറസ്റ്റ് ചെയ്ത് കെട്ടുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനുള്ള ശ്രമം പുറത്തായത്. റെയിഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫിസറന്മാരായ എന്‍. ബാബു, എന്‍.കിഷോര്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസറന്‍ മാരായ റെനി. എം.. അരുണ്‍, ജീയേഷ്, അനില്‍കുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സുലേഖ എന്നിവര്‍ പങ്കെടുത്തു.
















