തലശ്ശേരി: മഞ്ഞോടിയിലെ സ്വകാര്യ ആശുപത്രിക്കടുത്ത് പാര്‍ക്കിങ്ങ് സ്ഥലത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്ക് തീപ്പിടിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഉടന്‍ തന്നെ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. കോളയാട് നിന്ന് മേഗില്‍ എന്നയാള്‍ ഭാര്യക്കൊപ്പമെത്തി ആശുപത്രിയില്‍പ്പോയ സമയത്താണ് കെ.എല്‍.58 എഫ് 582 ആല്‍ഫ ഓട്ടോ കത്തിനശിച്ചത്. പരിസരത്ത് പാര്‍ക്ക് ചെയ്ത കെ.എല്‍ ബി എഫ് 6292 നമ്പര്‍ കാറിനും ഭാഗികമായി തീപ്പിടിച്ചു. ഉടന്‍തന്നെ തലശ്ശേരിയില്‍ നിന്നെത്തിയ അഗ്നിശമനസേന തീയണക്കുകയായിരുന്നു. പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിനോട് ചേര്‍ന്ന് വേസ്റ്റിന് തീയ്യിട്ടിരുന്നതായും അവിടെയുള്ള തീ പൂര്‍ണമായും അണക്കാതിരുന്നതാണ് ഓട്ടോറിക്ഷയുടെ അടിഭാഗത്ത് തീ പടരാന്‍ കാരണമായതെന്നും സംശയിക്കുന്നു. ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു.
















