കണ്ണൂര്‍: അബ്കാരി നിയമം ലംഘിച്ച് കണ്ണൂര്‍ നേതാജി റോഡില്‍ ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് തുറന്ന വിദേശ മദ്യശാലയക്ക് മുന്നില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ രാധകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറല്‍ കണ്‍വീനര്‍ ടി.സി താഹ അധ്യക്ഷനായി. അഷ്‌റഫ് ബംഗാളി മുഹല്ല, കെ.എന്‍ രാധകൃഷ്ണന്‍, ദിനു മൊട്ടമ്മല്‍, ആര്‍ട്ടിസ്റ്റ് ശശികല, വി.പി അബ്ദുല്‍ റഷീദ്, എം ഷഫീഖ്, ബി ഷംസുദ്ദീന്‍ മൗലവി, ടി.കെ നൗഷാദ്, ചന്ദ്രന്‍ മന്ന, വി ജമാല്‍, പി.വി സജീവന്‍ സംസാരിച്ചു.
















