ചെറുപുഴ: കേരളത്തിലെ വികസന പിന്നോക്കാവസ്ഥക്ക് കാരണം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ ടീച്ചര്‍ പ്രസ്താവിച്ചു. ചെറുപുഴയില്‍ നടന്ന ബിജെപി പഞ്ചായത്ത് കമ്മിറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
കേരളത്തിന്റെ വികസനത്തിനായി കൊതിക്കുന്ന ജനതയോടുള്ള കടമ നിറവേറ്റാന്‍ കോണ്‍ഗ്രസ്, സിപിഎം നേതൃത്വം തയ്യാറാവണമെന്നും മലയോര ഹൈവേയുടെ വീതി 12 മീറ്ററില്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാലങ്ങാടന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.ആര്‍.സുനില്‍, പട്ടികമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍, മോഹനന്‍ പലേരി, രാജു ചുണ്ട, ലാല്‍ കെ.രാജ് എന്നിവര്‍ പ്രസംഗിച്ചു.
















