ആലപ്പുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനായി ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ ബൂത്തുതല പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ 15നു മൂന്നിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനാകും. നരേന്ദ്ര കേശവ് സവായ്‌ക്കര്‍ എംപി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ. ആര്‍. പത്മകുമാര്‍, മേഖല പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ പ്രസംഗിക്കും.
















