കണ്ണൂര്‍: 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്‌ടോബര്‍, 2017 ഏപ്രില്‍ എന്നീ രണ്ടു ഗഡു ഡിഎ വര്‍ദ്ദനവ് അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ്സ് ജീവനക്കാര്‍ മെയ് 4 മുതല്‍ അനിശ്ചിത കാല പണിമുടക്ക് നടത്തും. ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസുടമകളുമായി മൂന്നു തവണ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതുകൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് കെ.കെ.ശ്രീജിത്ത് (ബിഎംഎസ്), പി.വി.കൃഷ്ണന്‍ (സിഐടിയു), പി.സൂര്യദാസ് (ഐഎന്‍ടിയുസി), എം.എ.കരിം, കെ.ജയരാജന്‍ എന്നിവര്‍ അറിയിച്ചു.
















