കണ്ണൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാനതല അനുഷ്ഠാനകലാ ശില്പശാല ശ്രീപീഠം മെയ് 6, 7 തീയതികളില്‍ കണ്ണൂര്‍ പള്ളിക്കുന്ന് തടത്തില്‍ ശ്രീ ഭഗവതിക്കാവിന് സമീപം നടക്കും. അനുഷ്ഠാനങ്ങളിലെ പാരിസ്ഥിതിക തത്വം, കാലിക വ്യതിയാനങ്ങള്‍, അനുഷ്ഠാനവും കലയും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. കലാകാരന്മാരുമായി മുഖാമുഖം, സോദാഹരണ പ്രഭാഷണങ്ങള്‍, കലാപ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും. പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.അനുഷ്ഠാന കല അവതരണം, പഠനം, ഗവേഷണം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും തല്‍പരരായവര്‍ക്കും പങ്കെടുക്കാം. പ്രായനിബന്ധനകളില്ല. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര്, വിലാസം, ജോലി, വിദ്യാഭ്യാസം, വയസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം പ്രശാന്ത് ബാബു കൈതപ്രം, മാതമംഗലം പി. ഒ, കണ്ണൂര്‍ 670306 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ഫോണ്‍: 9446636603














