Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

വിദഗ്ധ പരിശീലനത്തിനു സൗകര്യമില്ല; കായികരംഗത്ത് കാലിടറി വയനാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:18 pm IST
inSpecial Article

സംസ്ഥാന സ്‌കൂള്‍ കായിക മേളകളില്‍ മെഡല്‍ വേട്ടയില്‍ വയനാടിനു കാലിടറുന്നു. ജില്ലയ്‌ക്ക് ലഭിക്കുന്ന മെഡലുകളും പോയിന്റും വര്‍ഷം തോറും കുറയുകയാണ്. വിദഗ്ധ പരിശീലനത്തിനു സൗകര്യവും പദ്ധതികളുമില്ലാത്തതാണ് മേളകളില്‍ വയനാടിനെ തളര്‍ത്തുന്നത്.

1982ല്‍ തിരുവനന്തപുരത്ത് നടന്ന കായിക മേളയില്‍ വയനാടിനായിരുന്നു ജൂനിയര്‍ വിഭാഗം ചാംപ്യന്‍ഷിപ്പ്. പിന്നീട് നടന്ന മേളകളില്‍ ഇതര ജില്ലകള്‍ മെഡല്‍ക്കൊയ്‌ത്തില്‍ മുന്നേറിയപ്പോള്‍ വയനാട് പിന്നാക്കം പോയി. 2012ലെ സംസ്ഥാന മേളയില്‍ 31 പോയിന്റാണ് ജില്ലയ്‌ക്ക് നേടാനായത്. തൊട്ടടുത്ത വര്‍ഷം ഇത് 26 പോയിന്റായി കുറഞ്ഞു. 2014ല്‍ ഒന്‍പത് പോയിന്റാണ് ലഭിച്ചത്. ഏറ്റവും ഒടുവില്‍ കോഴിക്കോട് നടന്ന മേളയില്‍ ഏഴ് പോയിന്റാണ് സമ്പാദ്യം. സബ്ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ മുണ്ടേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷണ്‍മുഖനു ലഭിച്ച സ്വര്‍ണവും സബ് ജൂനിയര്‍ ബോയ്‌സ് 1400 മീറ്റര്‍ റിലേയിലെ വെങ്കലവുമാണ് ജില്ലയെ നാണക്കേടില്‍നിന്നു രക്ഷിച്ചത്.

സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജില്ലയില്‍ കൃഷിയിടങ്ങളിലും മറ്റും കഠിനാധ്വാനം ചെയ്യുന്നവരുടെ മക്കള്‍ കായികക്ഷമതയില്‍ മോശമല്ല. ഇതര ജില്ലകളെ അപേക്ഷിച്ച് വയനാട്ടിലുള്ള കുട്ടികളിലെ രക്തത്തിലാണ് ഹിമോഗ്ലോബിന്‍ അളവ് കൂടുതല്‍. പ്രതിഭയും അര്‍പണ മനോഭാവവുമുള്ള കായികാധ്യാപകര്‍ക്കും ജില്ലയില്‍ ക്ഷാമമില്ല. എന്നിട്ടും സംസ്ഥാന മേളകളില്‍ വയനാടിനു തിളങ്ങാനാകുന്നില്ല. ഈ ദുരവസ്ഥ നീങ്ങണമെങ്കില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരിശീലനത്തിനു സൗകര്യം ഉണ്ടാകണം.

ജില്ലയില്‍ മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മീനങ്ങാടി ശ്രീകണ്ഠഗൗഡര്‍ സ്‌റ്റേഡിയത്തിലും മാത്രമാണ് 400 മീറ്റര്‍ ട്രാക്ക് സൗകര്യം. സിന്തറ്റിക് ട്രാക്ക് ജില്ലയില്‍ എവിടെയുമില്ല. ഹൈ ആള്‍ട്ടിട്യൂഡ് പരിശീലന കേന്ദ്രവും അന്യം.

ജില്ലയിലെ സ്‌റ്റേഡിയങ്ങള്‍ വികസിപ്പിക്കുന്നതിലും പരിശീലനസൗകര്യം ഒരുക്കുന്നതിലും ഭരണാധികാരികള്‍ക്ക് ശുഷ്‌കാന്തിയില്ല. കല്‍പറ്റ മരവയലില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനു എം.ജെ.വിജയപദ്മന്‍ എട്ട് എക്കര്‍ ഭൂമി ജില്ലാ സ്‌പോര്‍സ് കൗണ്‍സിലിനു സൗജന്യമായി നല്‍കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. സ്‌റ്റേഡിയത്തിന്റെ പ്രാരംഭ പ്രവൃത്തികള്‍ പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല.

കഷ്ടമാണ് മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ സ്ഥിതിയും. 1980ല്‍ പഞ്ചായത്തിനു സൗജന്യമായി ലഭിച്ചതാണ് സ്‌റ്റേഡിയം ഭൂമി. ജില്ലയുടെ മധ്യഭാഗത്തായുള്ള ഈ സ്‌റ്റേഡിയത്തിലാണ് ജില്ലയിലെ ആദ്യത്തെ 400 മീറ്റര്‍ ട്രാക്ക്. ഇതിന്റെ സംരക്ഷണത്തില്‍പോലും പഞ്ചായത്ത് ആത്മാര്‍ത്ഥത കാട്ടുന്നില്ല. കച്ചവടത്തിനും കണ്‍വന്‍ഷനുകള്‍ക്കുമായി സ്‌റ്റേഡിയം ഭൂമി വാടകയ്‌ക്ക് എടുക്കുന്നവര്‍ കക്കൂസ് ആവശ്യത്തിനടക്കം കുഴികള്‍ തീര്‍ക്കുന്നത് ട്രാക്കിലാണ്.

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 400 മീറ്റര്‍ ട്രാക്കും കല്‍പറ്റ, മീനങ്ങാടി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും നിര്‍മിക്കുന്നത് ജില്ലയില്‍ കായികരംഗത്തിന്റെ പുരോഗതിക്ക് സഹായകമാകും. ആരോഗ്യവും കായിക ഇനങ്ങളില്‍ അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തുന്നതില്‍ വിദ്യാലയ അധികൃതരും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി പദ്ധതി ആവിഷ്‌കരിക്കണം.

പരിശീലനത്തിനു സാങ്കേതിക ഗുണങ്ങളുള്ള ഉപകരണങ്ങളും കിറ്റുകളും നല്‍കണം. കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തണം. പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക് ആരോഗ്യപരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം പരിശീലനം. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഠിന പരിശീലനം നല്‍കരുത്. കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരെ നിയമിക്കുന്നതും ഗുണം ചെയ്യും ഒ പി ജയ്ഷയും ഗോപിയും പിറന്ന മണ്ണ് കൂടിയാണ് വയനാട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.