Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ശരണമന്ത്രങ്ങള്‍ക്ക് കാതോര്‍ത്ത് ശബരിമല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:14 pm IST
inSpecial Article

ശരണമന്ത്രങ്ങള്‍ക്ക് കാതോര്‍ത്ത് ശബരിമല. രാജപാതകളിലും ഗ്രാമവീഥികളിലും തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കാന്‍ ഇനി രണ്ടുനാള്‍. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.

പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതങ്ങള്‍.പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി ഉദ്ദേശ്യങ്ങളാണ് വ്രതങ്ങള്‍ക്കുള്ളത്.ഹൈന്ദവ സംസ്‌കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലം. ശാസ്താപ്രീത്യര്‍ത്ഥമായി അനുഷ്ഠിക്കുന്ന ഈ വ്രതത്തെ ശബരിമല വ്രതമെന്നും പറയുന്നു

വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. ഒന്നിന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഒപ്പം പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിക്കണം. ഒടുവില്‍ ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.

ശബരിമല വ്രതത്തെ ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതപ്പെടുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല യാത്രയില്‍ ഇവ മൂന്നില്‍ നിന്നും ഒരുമിച്ച് മോചനം നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോട് കൂടി മണ്ഡലകാലം പരിസമാപ്തിയിലെത്തുന്നു

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ശബരിമലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എവിടേയും തിരക്കിട്ട പണികള്‍, പമ്പയില്‍ 1000 ഭക്തര്‍ക്ക് ഒരു സമയം അന്നദാനത്തിനുതകുന്ന അന്നദാനമണ്ഡപത്തിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. അന്നദാനമണ്ഡപത്തിന് സമീപം പുതിയ ഹോട്ടല്‍ സമുച്ചയവും തീര്‍ത്ഥാടനക്കാലആരംഭത്തോടെ തുറക്കും. അപ്പം , അരവണ പ്രസാദ നിര്‍മ്മാണത്തിനുള്ള വഴിപാട് സാധനങ്ങള്‍ പമ്പയിലും സന്നിധാനത്തും ശേഖരിച്ചു തുടങ്ങി.

തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിന് മുമ്പ് 40 ലക്ഷം അരവണയും അപ്പവും കരുതല്‍ ശേഖരമായി ഉണ്ടാകും. സന്നിധാനത്ത് അന്നദാനമണ്ഡപത്തിന്റെ പണിയും പൂര്‍ത്തിയായിവരുന്നു. ഒരു സമയം രണ്ടായിരം പേര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയുംവിധമുള്ള സംവിധാനമാണ് ഇപ്പോള്‍ ത്യ്യാറാകുന്നത്, സന്നിധാനത്തെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാകുന്നു. കുപ്പിവെള്ളം നിരോധിച്ചതോടെ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ചു. കുടിവെള്ളത്തിന് പുറമേ ചുക്കുവെള്ളവും ഭക്തര്‍ക്ക് കൊടുക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെടുന്നത്. ഇതിനായുള്ള കൗണ്ടറുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിവരുന്നു.

ശബരിമലയില്‍ സുരക്ഷിതത്വത്തിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തവണ ശബരിമലയില്‍ കനത്ത സുരക്ഷയൊരുക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷാ നിരീക്ഷണമുണ്ടാവും. സംശയാസ്പദമായ സാഹചര്യങ്ങളും വ്യക്തികളെയും നിരീക്ഷിക്കുന്നതിന് പ്രത്യേക സ്‌പോട്ടര്‍മാരുണ്ടാവും. കേരളാ പോലീസിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് സേന, കമാണ്ടോകള്‍, ദ്രുതകര്‍മസേന, എന്‍ഡിആര്‍എഫ് എന്നിവരുടെ സേവനവുമുണ്ടാവും. സുരക്ഷയുടെ ഭാഗമായി 35 ഇന്‍ഫ്രാ റെഡ് വിഷന്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പമ്പയിലെയും സന്നിധാനത്തെയും കണ്‍ട്രോള്‍ റൂമുകള്‍ക്കു പുറമെ പത്തനംതിട്ട, തിരുവനന്തപുരത്തെ ഇന്റലിജന്‍സ് ഓഫീസ്, റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. തീര്‍ത്ഥാടകര്‍ക്ക് സഹായത്തിനായി പോലീസ് 12890 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ സഹായത്തിനായുള്ള ശബരിമല സേഫ് സോണ്‍ പദ്ധതി 14ന് ആരംഭിക്കും. സേഫ് സോണിന്റെ ഭാഗമായി 15 വാഹനങ്ങള്‍ പട്രോളിംഗ് നടത്തും. ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വെള്ളവും വെളിച്ചവും ഉറപ്പാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.