Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ : ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം സിപിഎം അജണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:26 pm IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങള്‍ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നിരവധി ചെറുപ്പക്കാര്‍ സിപിഎം ക്രമിനല്‍ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ ഏതെങ്കിലും സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നില്ല.

എല്ലാ കൊലപാതകങ്ങളും മുന്‍കൂട്ടി ആസൂത്രണം ചെയ്തത് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു. തുടര്‍ച്ചയായ സംഘടിത അക്രമണങ്ങളിലൂടെ മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരു ഭാഗത്ത് അക്രമം അഴിച്ച് വിടുമ്പോള്‍ മറുഭാഗത്ത് ന്യൂനപക്ഷ സംരക്ഷകരുടെ വേഷം കെട്ടി പ്രത്യക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചിരുന്നു.

എംഎസ്ഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെയും, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ ഫസലിന്റയും, പട്ടുവത്തെ ലീഗ് പ്രവര്‍ത്തകന്‍ അന്‍വറിന്റെയും കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമരസതയെ തകര്‍ക്കാന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതക പരമ്പരയിലേക്കാണ്. സാംസ്‌കാരിക കേരളം ഏറെ ചര്‍ച്ച ചെയ്തതാണ് അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം. സിപിഎം സംഘം പരസ്യ വിചാരണ ചെയ്ത് കഴുത്തറുത്ത് കൊല്ലുമ്പോള്‍ ഷുക്കൂറിന് കേവലം പതിനാറ് വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു.

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അരിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ യാത്രചെയ്തിരുന്ന കാറിന് സമീപത്തു കൂടി ഓടിപ്പോയി എന്നതായിരുന്നു ഷുക്കൂര്‍ ചെയ്ത കുറ്റം. തുടര്‍ന്ന് വള്ളുവന്‍കടവ് എന്ന സ്ഥലത്ത് വെച്ച് സിപിഎമ്മുകാര്‍ ഷുക്കൂറിനെ പിടികൂടി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലരുതെന്നും ഷുക്കൂര്‍ അക്രമിസംഘത്തോട് അപേക്ഷിച്ചെങ്കിലും ജയരാജനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധിയാളുകള്‍ നോക്കിനില്‍ക്കെ പരസ്യ വിചാരണ നടത്തിയാണ് സിപിഎം സംഘം വധശിക്ഷ നടപ്പാക്കിയത്.

ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പിന്നീട് കോടതി റിമാന്റ് ചെയ്തിരുന്നു. തങ്ങളുടെ നേതാക്കളെ തൊട്ടാല്‍ മരണമായിരിക്കും അനന്തര ഫലമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഈ കൊലപാതകം നടപ്പാക്കിയത്. ഈ കേസിലെ അഞ്ചാം പ്രതിയായ പ്രകാശന്‍ ആന്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാണ്.

2011 ജൂലൈ അഞ്ചിന് രാത്രിയാണ് പട്ടുവത്തെ അന്‍വറിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ മാടമ്പികളെ വെല്ലുവിളിച്ച് പ്രദേശത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതാണ് കൊലപാതകത്തിന് കാരണം. പ്രദേശത്ത് തങ്ങളുടെ അണികള്‍ കൊഴിഞ്ഞുപോകുന്നത് മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു അന്‍വറിന്റെ കൊലപാതകം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ആനക്കീല്‍ ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടുവം പഞ്ചായത്തിലെ കുന്നരു വാര്‍ഡില്‍ നിന്ന് ചന്ദ്രനും ജനവിധി തേടുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത്. ‘

കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ ഇതു സംബന്ധിച്ച് പ്രത്യേക പരാമര്‍ശം തന്നെ നടത്തിയിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ആസൂത്രണമാണ് ഫസല്‍ വധത്തില്‍ നടന്നത്. കൊലപാതകം നടന്നയുടന്‍ തന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രസ്താവന നടത്തുകയുമുണ്ടായി. കേസിലെ പ്രധാന പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും രാവിലെ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ഫസലിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളായ സിപിഎം നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലായപ്പോഴാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ ചിത്രം ജനങ്ങളറിഞ്ഞത്.

താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇതുപോലെ നിരവധി രാഷ്‌ട്രീയ കൊലപാതകങ്ങള്‍ സിപിഎം നേതൃത്വം കണ്ണൂര്‍ ജില്ലയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളകളിലും ഇത്തരം നീക്കങ്ങള്‍ ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.