Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീരന്റെ പാര്‍ട്ടിയാണ് പാര്‍ട്ടി അഞ്ചു വര്‍ഷം, മൂന്നു പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:24 pm IST
in Kerala

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്നുപാര്‍ട്ടികള്‍, മൂന്ന് കൊടികള്‍.വീരന്റെ പാര്‍ട്ടിയാണ് പാര്‍ട്ടി. എം.പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ വിഭാഗമാണ് മൂന്ന് പേരിലായി പ്രവര്‍ത്തിച്ച് ചരിത്രം കുറിച്ചത്. ഈ കാലയളവില്‍ അണികള്‍ മാറിമാറി പിടിച്ചത് മൂന്ന് കൊടികള്‍.

വീരേന്ദ്രകുമാര്‍ ഇടതുമുന്നണിക്കൊപ്പം നിന്നപ്പോള്‍ ജനതാദള്‍ സെക്കുലറായിരുന്നു. കോഴിക്കോട് ലോക്‌സഭാ സീറ്റ് നല്‍കാതെ വീരനെ ഇടതുമുന്നണി പറ്റിച്ചതോടെ ആ ബന്ധം തെറ്റി. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി വീരേന്ദ്രനുള്ള അനൈക്യമായിരുന്നു സീറ്റ് നിഷേധിക്കാന്‍ കാരണമായതെന്നാണ് പിന്നാമ്പുറ സംസാരം.

ലാവ്‌ലിന്‍ കുരുക്കില്‍ അടിമുടി ഉലഞ്ഞുനിന്ന പിണറായിയെ സ്വന്തം പത്രത്തിലൂടെ വീരന്‍ നിരന്തരം ലേഖനമെഴുതി ആക്രമിച്ചതാണ് സീറ്റ് നിരാകരിക്കാന്‍ സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പിണറായിയുടെ ദുര്‍മുഖം കണ്ടുകൊണ്ട് കടിച്ചുതൂങ്ങി ഇടതില്‍ തുടരാന്‍ വീരന്‍ തയ്യാറല്ലായിരുന്നു. 2010 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തൃശൂരില്‍ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് രൂപീകരിച്ചു. ഇടതുപക്ഷ വിരുദ്ധരെ അണിനിരത്തി കേരളത്തില്‍ മഹത്തായൊരു വിപ്ലവം എന്നതായിരുന്നു വീരന്റെ പ്രഖ്യാപനം. പക്ഷെ വീരന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അല്‍പായുസ്സായിരുന്നു.

പാര്‍ട്ടിക്ക് സംസ്ഥാന പദവി കിട്ടുന്നതിനു മുമ്പ് മറ്റൊരു പാര്‍ട്ടിയുമായി വീരന്റെ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ലയിച്ചു. 2014 ല്‍ നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡിലായിരുന്നു വീരന്‍ സ്വന്തം കൊടിവച്ച് കീഴടങ്ങി പുതിയ കൊടി പിടിച്ചത്.

ജനതാദള്‍ യുണൈറ്റഡ് വിവിധ ജനതാ പാര്‍ട്ടികള്‍ ചേര്‍ന്ന് ജനതാ പരിവാര്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമം നടത്തി. പാര്‍ട്ടികള്‍ക്കുള്ളിലെ പടലപിണക്കം കാരണം പരിവാര്‍ മോഹം പാതിവഴിയില്‍ മുടങ്ങി. അല്ലെങ്കില്‍ വീരനൊപ്പം നിന്നവര്‍ മറ്റൊരു കൊടികൂടി പിടിക്കേണ്ടി വന്നേനെ.

കറ്റയേന്തിയ കര്‍ഷക സ്ത്രീയായിരുന്നു സെക്കുലര്‍ ജനതയിലായിരുന്നപ്പോള്‍ വീരന്റെ ചിഹ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോതിരമായിരുന്നു. ഇത്തവണ ജനതാദള്‍ യുണൈറ്റഡ് ആയപ്പോള്‍ അസ്ത്രമാണ് ചിഹ്നം. കറ്റയേന്തിയ കര്‍ഷക സ്ത്രീ ചിഹ്നം ഇപ്പോള്‍ മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന ജനതാദളിനാണ്. മുന്‍പ് കപ്പും സോസറും, മരം, ചക്രം, എന്നീ ചിഹ്നങ്ങളിലും ജനതാദള്‍ മത്സരിച്ചിരുന്നു.

നിലവില്‍ രണ്ട് എംഎല്‍എമാരാണ് വീരന്റെ പാര്‍ട്ടിക്കുള്ളത്. മാത്യൂ ടി. തോമസിന് നാലു എംഎല്‍എമാരുണ്ട്. ജനതാദള്‍ സെക്കുലറിനെ കേരളവും കര്‍ണ്ണാടകവും സംസ്ഥാന പാര്‍ട്ടികളായി അംഗീകരിച്ചിട്ടുണ്ട്.

ഓരോതവണ പാര്‍ട്ടി മാറുമ്പോഴും കൊടിയും മാറ്റുകയണ് വീരന്റെ രീതി. ഇരുവശങ്ങളിലും പച്ചയും നടുവില്‍ വെള്ളയും നിറമുള്ള കൊടിയില്‍ പല്‍ച്ചക്രം ആലേഖനം ചെയ്ത കൊടിയായിരുന്നു ഡമോക്രാറ്റിക് ജനതയുടേത്. യുണൈറ്റഡില്‍ ലയിച്ചപ്പോള്‍ പല്‍ച്ചക്രം വലിച്ചെറിഞ്ഞ് അവിടെ അമ്പ് പ്രതിഷ്ഠിച്ചു. സെക്കുലര്‍ ജനത (ഗൗഡ) യില്‍ ആയിരുന്നപ്പോള്‍ പച്ചയും വെള്ളയും നിറങ്ങള്‍ കൂടിയോജിപ്പിച്ച കൊടിയില്‍ കറ്റയേന്തിയ കര്‍ഷകയായിരുന്നു വീരന്റെ അടയാളം. വി.പി സിംഗിന്റെ കാലത്ത് ചക്രവും വീരന്‍ അടയാളമാക്കിയിട്ടുണ്ട്.

പിളര്‍പ്പില്‍ നിന്നും പിളര്‍പ്പിലേക്ക് നയിക്കുന്ന പാര്‍ട്ടിയെ ഇപ്പോള്‍ യുഡിഎഫിന്റെ തൊഴുത്തിലാണ് വീരന്‍ കെട്ടിയിരിക്കുന്നത്. അസ്വാരസ്യങ്ങള്‍ പുകഞ്ഞുതുടങ്ങിയ യുഡിഎഫ് മുന്നണിയില്‍നിന്ന് എന്ന് പടിയിറങ്ങുമെന്ന് പറയാനാവില്ല. പക്ഷെ അണികള്‍ ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്. ഉടനെ കൊടിയും പാര്‍ട്ടിയും മാറേണ്ടി വന്നേക്കുമെന്ന്. കാരണം എല്‍ഡിഎഫിലായാലും യുഡിഎഫിലായാലും എത്രയെന്നു കരുതിയാണ് വീരന്‍ അവഗണനയും അധിക്ഷേപവും സഹിച്ച് കഴിയുന്നത്.

ഇംഗ്ലീഷ് അക്ഷരമാലയില്‍ ഇനിയും അക്ഷരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ജനതയെന്ന് പേരിനൊപ്പം ഒരക്ഷരം ചേര്‍ത്തു വയ്‌ക്കുന്ന ജോലിയെ വീരേന്ദ്രകുമാറിനുള്ളു. പുതിയ പാര്‍ട്ടി റെഡി. ഏറ്റവും അധികം പാര്‍ട്ടിയുണ്ടാക്കിയ നേതാവെന്ന റെക്കോര്‍ഡ് ഗിന്നസ് ബുക്കില്‍ വരുത്തുകയാണ് വീരന്റെ ലക്ഷ്യമെന്നാണ് അണിയറ സംസാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.