Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാരായിമാര്‍ ശുദ്ധാത്മാക്കളാണെങ്കില്‍ മലപ്പുറത്ത് മത്സരിപ്പിക്കണം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:20 pm IST
in Kerala

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കാരായിമാര്‍ ശുദ്ധാത്മാക്കളാണെന്ന സിപിഎം വാദത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇവരെ മലപ്പുറം ജില്ലയില്‍ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജനഹിതമറിയാനാണ് കാരായി രാജനെയും ചന്ദ്രശേഖരനെയും സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്. ലീഗിനെ സിപിഎമ്മിന്റെ കള്‍ച്ചറല്‍ ലാബില്‍ ടെസ്റ്റിന് വിധേയമാക്കി ലഭിച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ സമൂഹത്തിന് മുന്നില്‍ വെച്ചത്. മലപ്പുറത്ത് ജനകീയ മുന്നണി, വികസന മുന്നണി തുടങ്ങിയ വിവിധ മുന്നണികളുണ്ടാക്കിയാണ് ലീഗുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. തിരൂര്‍, കൊണ്ടോട്ടി, ചേലമ്പ്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പൊന്നാനിയില്‍ പിഡിപിയുമായും സിപിഎം സഖ്യമുണ്ടാക്കിയിട്ടുണ്ട്.

കേരളത്തില്‍ വ്യാപകമായി നടക്കുന്ന അഴിമതിയും ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലീഗുമായി സിപിഎം നേതൃത്വം നടത്തിയ അവിശുദ്ധ ഗൂഢനീക്കത്തിന്റെ ഫലമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തന്നെ വഴിമാറി. ഇതിന്റെ ഭാഗമായാണ് പ്രാദേശികതലത്തില്‍ ലീഗുമായി സിപിഎം ധാരണയായത്. യുഡിഎഫ് ഭരണകാലത്ത് നടന്ന കോടികളുടെ അഴിമതികളോ വിലക്കയറ്റമോ സിപിഎമ്മിന് ഇന്ന് ചര്‍ച്ചാവിഷയമല്ല. കേന്ദ്രസര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിട്ടും അതുപയോഗിച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ലീഗ് ഹൈജാക്ക് ചെയ്യുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

2002 മുതല്‍ 2012 വരെ ഒരു വിഭാഗം മാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരും നടത്തിയ വേട്ടയാടലുകളെ അതിജീവിച്ചാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എത്തിയത്. ഇന്ന് അദ്ദേഹം എല്ലാവര്‍ക്കും സുസമ്മതനാണ്. ചില സംസ്‌കാരിക നായകന്‍മാര്‍ ഇപ്പോള്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. കേരളത്തില്‍ ഒരധ്യാപകന്റെ കൈകള്‍ മതതീവ്രവാദികള്‍ വെട്ടിമാറ്റുകയും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോള്‍ ഒരു സാംസ്‌കാരിക നായകനും പ്രതികരിച്ചില്ല. ഒരു കന്യാസ്ത്രീ തലക്കടിയേറ്റ് മരിച്ചപ്പോഴും ഇക്കൂട്ടര്‍ നിശബ്ദരായിരുന്നു. മൂടബദ്രിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പൂജാരിയുടെ കൈപ്പത്തി വെട്ടിമാറ്റിയപ്പോഴും സാംസ്‌കാരിക നായകന്‍മാര്‍ മൗനമവലംഭിച്ചു.

ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അന്തസ്സുയര്‍ത്തിയ മോദിയുടെ യശസ്സിനെ ഏതുവിധേനയും നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ബുദ്ധിജീവികള്‍ എന്ന് പറയുന്നവര്‍ ഇപ്പോള്‍ നടത്തുന്നത്.

ഇല്ലാത്ത ബീഫ് നിരോധനത്തിന്റെ പേരിലാണ് കേരളത്തില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തിയത്. ഇറച്ചിക്കടകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്നും ഇത് ഏറ്റെടുക്കാമെന്നുമാണ് സിപിഎം കണക്ക് കൂട്ടിയിരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ ബിജെപി ഒരു ജനകീയ ബദല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എസ്എന്‍ഡിപിയുമായി മാത്രമല്ല ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയിരിക്കുന്നത്.

എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ കാഴ്ചപ്പാടുള്ള ഈ ജനകീയ ബദലിന് ജനങ്ങള്‍ അംഗീകാരം നല്‍കും. മുപ്പതോളം സാമുദായിക സംഘടനകളുമായി ബിജെപി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടത്-വലത് കോട്ടകൊത്തളങ്ങള്‍ ഇടിഞ്ഞ് വീഴുമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

പുതിയ വാര്‍ത്തകള്‍

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.