Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താന്‍ അനുഭവിച്ച ദുരിതം ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:20 pm IST
in Kerala

തിരുവന്തപുരം നഗരസഭ പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശ് പുറമ്പോക്ക് ഭൂമിയിലെ സ്വന്തം വീടിനു മുന്നില്‍. ഒരു വശത്ത് പൊതുറോഡ്. മറുവശത്ത് മലിനജലം ഒഴുകുന്ന പാര്‍വതി പുത്തനാര്‍. ഇടയില്‍ ആറടിവീതിയിലെ തുണ്ട് ഭൂമിയിലാണ് വീട്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ സംഗമത്തില്‍ പ്രചാരണ രംഗത്തെ അനുഭവങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചു. കുടിവെള്ളമില്ലാതെ വലയുന്നവര്‍, ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നവര്‍, മാലിന്യക്കൂമ്പാരത്തിനടുത്ത് മൂക്കുപൊത്തി ജീവിക്കുന്നവര്‍, കുളമായ റോഡിലൂടെ നടക്കാന്‍ വിധിക്കപ്പെട്ടവര്‍, ഇവരെയൊക്കെ കണ്ടപ്പോഴുണ്ടായ വിഷമം സ്ഥാനാര്‍ത്ഥികള്‍ കണ്ഠമിടറി വിശദീകരിച്ചു. ജയിച്ചാല്‍ ഇവര്‍ക്കായി എന്തെങ്കിലും ചെയ്യുമെന്ന് ശപഥവും എടുത്തു. പത്രപ്രവര്‍ത്തക യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.

അക്കൂട്ടത്തില്‍ വേറിട്ട ശബ്ദമായിരുന്നു പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശിന്റേത്. കാരണം മറ്റുള്ളവര്‍ സ്ഥാനാര്‍ത്ഥി ആയ ശേഷമാണ് ഈ ദുരിതം കാണുന്നതെങ്കില്‍ രമ്യ ആ ദുരിതമെല്ലാം സ്വയം അനുഭവിക്കുന്നു. വര്‍ഷങ്ങളോളം. മലിനജലം നിറഞ്ഞൊഴുകുന്ന പാര്‍വ്വതി പുത്തനാറിന്റെ കരയില്‍ പുറമ്പോക്ക് ഭൂമിയിലെ കുടിലിലാണ് വീട്. വീടിന്റെ ഒരുവശത്തുകൂടെയുള്ള റോഡാണെങ്കില്‍ കുളംപോലെയും. വീട്ടുവേല ചെയ്ത് അമ്മയ്‌ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബം. ശ്രീചിത്രാപുവര്‍ ഹോമില്‍ അഭയം തേടിയ ബാല്യം. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭാവി ഇന്നും ചോദ്യചിഹ്നം. ഇതെല്ലാമാണ് രമ്യാരമേശ്. രമ്യക്ക് ഒരു ദൃഢനിശ്ചയമുണ്ട്, താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മറ്റാര്‍ക്കും ഉണ്ടകാതിരിക്കാന്‍ കഴിയുന്നതു ചെയ്യണം.

കോസ്‌മോ പോളിറ്റന്‍ ഹോസ്പിറ്റലിനു സമീപത്തു കൂടി കടന്നുപോകുന്ന കേദാരം റോഡിന് അരികിലുള്ള പുറമ്പോക്കു ഭൂമിയില്‍ ആണ് രമ്യ ജനിച്ചത്. റോഡിനും തോടിനും ഇടയില്‍ കഷ്ടിച്ച് ആറടി വീതിയില്‍ പുറമ്പോക്കിലെ കുടില്‍. കുട്ടിക്കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും എന്തെന്ന് അറിഞ്ഞും  അനുഭവിച്ചുമാണ് വളര്‍ന്നത്. രമ്യക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ രമേശ് മരിച്ചു. ഒരു വയസ്സ്  ഇളയവനാണ് അനുജന്‍ രതീഷ്. അമ്മ വീടുകളില്‍ വീട്ടുജോലി ചെയ്താണ് പഠിപ്പിച്ചത്.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുമാരപുരം സ്‌കൂളില്‍. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ശ്രീചിത്രാ പുവര്‍ഹോമില്‍ അഭയം തേടി. ഹൈസ്‌കൂള്‍ പഠനം ഫോര്‍ട്ട് ഹൈസ്‌കൂളിലും, പ്ലസ് ടു കമലേശ്വരം സ്‌കൂളിലുമായി പൂര്‍ത്തിയാക്കി. രാഷ്‌ട്രഭാഷയായ ഹിന്ദിയോടുള്ള അതിയായ താല്‍പര്യമുണ്ടായിരുന്നു. ഡിഗ്രി വിഷയം ഹിന്ദി ആയിരുന്നു. ബിഎയും എംഎയും യൂണിവേഴ്‌സിറ്റി കോളേജിലും ബിഎഡ് നെടുമങ്ങാട് മഞ്ച കോളേജിലും. മിക്കവാറും മഴ സമയത്ത് വീട്ടില്‍ വെള്ളം കയറുകയും പുസ്തകങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. അധ്യാപക അധ്യാപികമാര്‍ പഠനോപകരണങ്ങളും സാമ്പത്തികവും നല്‍കി സഹായിച്ചു.

ഗുരുക്കന്മാരുടെയും നല്ലവരായ നാട്ടുകാരുടെയും സഹായവും പ്രോത്സാഹനവും ആണ് ഇതുവരെയുള്ള ജീവിത വിജയത്തിന്റെ ഒരു പ്രധാന ഘടകമെന്ന് പറയുന്നു രമ്യ തെരഞ്ഞെടുപ്പിലും ഇതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ഇതുവരെ എത്തിയ എനിക്ക് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കുവാനും അവയ്‌ക്ക് പരിഹാരം കാണുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാനുള്ള ഒരു മനസ്സുമുണ്ട്. വിജയം ഉറപ്പെന്നു പറഞ്ഞ രമ്യ തന്റെ നിലപാട് വ്യക്തമാക്കി.

മഴക്കാലത്ത് കുടിലില്‍ വെള്ളം കയറുമ്പോള്‍ രമ്യയും അമ്മയും സഹോദരനുമൊക്കെ വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ വെച്ച് നില്‍ക്കുന്ന കാഴ്ച കണ്ടവരാണ് പട്ടത്തെ സമ്മതിദായകര്‍. ആ സാഹചര്യത്തിലും പഠിച്ചു മിടുക്കു കാട്ടിയ കുട്ടിയെന്ന സഹതാപവും രമ്യയോടുണ്ട്. നിലവിലെ അനുകൂല സാഹടര്യത്തിനൊപ്പം ഇതുകൂടിയാകുമ്പോള്‍ വിജയം ഉറപ്പെന്നാണ് ബിജെപി കരുതുന്നത്. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും വാര്‍ഡിനു പുറത്തുള്ളവരാണെന്നതും രമ്യയ്‌ക്ക് തുണയാണ്. നിലവില്‍ കോണ്‍ഗ്രസ്സിലെ സിറ്റിങ് വാര്‍ഡായ പട്ടത്ത് കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളതും ബിജെപിക്ക് വിജയ സാധ്യത കൂട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

പുതിയ വാര്‍ത്തകള്‍

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.