കാസര്‍കോട്: മലപ്പുറത്ത് ചില പഞ്ചായത്തുകളില്‍ പ്രാദേശികമായി ലീഗും കോണ്‍ഗ്രസും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്ണ്ണയമമടക്കമുള്ള വിഷയങ്ങളില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോയംഗം പിണറായി വിജയന്റെ പ്രസ്താവനയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ ‘ജനസഭ 2015’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ദേശീയ, അന്തര്‍ദേശീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയായിരിക്കാം പിണറായി ലീഗിനെക്കുറിച്ച് ഇത്തരത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് കരുതുന്നത്. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമുള്ള തീവ്രവാദം വളര്‍ന്നു വരുന്നത് ആശങ്കാജനകമാണ്. ഐഎസ് പോലുള്ള തീവ്രവാദം ഏത് സമയത്തും ഇവിടേയും കടന്നുവരാം.
വനിതകളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തെറ്റാണെന്ന ചില പണ്ഡിതരുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: