Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിസഭയെ നിയന്ത്രിക്കുന്നു; പക്ഷെ, മലപ്പുറത്തിവര്‍ വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:19 pm IST
in Kerala

മലപ്പുറം: മലപ്പുറത്ത് യുഡിഎഫിലെ പ്രധാനികളായ ലീഗും-കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പാടുപെടുന്നത് ജില്ലയിലെ മന്ത്രിമാരായ അബ്ദുറബ്ബ്, പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ.പി.അനില്‍കുമാര്‍ എന്നിവര്‍. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മണ്ഡലമായ പരപ്പനങ്ങാടിയില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നു. പുതിയതായി രൂപീകരിച്ച പരപ്പനങ്ങാടി നഗരസഭയിലാണ് പ്രശ്‌നം അതിരൂക്ഷം. നഗരസഭയിലെ വോട്ടറായ അബ്ദുറബ്ബ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ലീഗിനോട് പിണങ്ങിയ കോണ്‍ഗ്രസ് ചെറുതും വലുതുമായ രാഷ്‌ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സഹകരണ മുന്നണിക്ക് രൂപം നല്‍കിയിരിക്കുന്നു. പക്ഷേ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ലീഗിനാണ്. സ്വന്തം മണ്ഡലത്തില്‍ പ്രശ്‌നം ഇത്രത്തോളം വഷളായിട്ടും മന്ത്രി ഇടപെടാത്തതും പ്രചരണത്തിനിറങ്ങാത്തതും അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലീഗിലെ ഏറ്റവും പ്രബലനും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാട് പഞ്ചായത്തിലെ വോട്ടറാണ്. ലീഗിന്റെ ആസ്ഥാനവും ശക്തികേന്ദ്രവുമായ പാണക്കാട് ഇത്തവണ വിമതശല്യം രൂക്ഷമാണ്. പാണക്കാട് വാര്‍ഡില്‍ വ്യാപകമായി ലീഗ് കള്ളവോട്ട് ഉണ്ടാക്കിയതായും ആരോപണമുണ്ട്.

എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മന്ത്രിയുടെ സാന്നിധ്യമുണ്ട്.

ഇടതുപാളയത്തില്‍ നിന്നുമെത്തിയ മഞ്ഞളാംകുഴി അലിക്കുവേണ്ടി ലീഗ് പിടിച്ചു വാങ്ങിയതാണ് അഞ്ചാം മന്ത്രി സ്ഥാനം. എന്നാല്‍ ഈ മന്ത്രി സ്ഥാനം കൊണ്ട് നാടിനൊരു ഉപകാരവും ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ ലീഗിനെ വഴിവിട്ട് സഹായിക്കുന്നതിനാണ് മന്ത്രി ശ്രമിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. പുഴക്കാട്ടിരി പഞ്ചായത്തിലെ വോട്ടറാണ് മന്ത്രി. എന്നാല്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേയും നഗരസഭയിലേയും സീറ്റ് വിഭജനത്തിലുള്‍പ്പടെ മന്ത്രി അലി നേരിട്ടിടപ്പെട്ടു. ഒരേ കുടുംബത്തിന് തന്നെ അഞ്ച് സീറ്റുകള്‍ വരെ നല്‍കി.

പെരിന്തല്‍മണ്ണ നഗരസഭയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി വഷളാണ്. ലീഗിലെ ഒരു വിഭാഗം മന്ത്രിയുടെ കടന്നുകയറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മിക്കസ്ഥലത്തും വിമതരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളിലൂടെയും സമ്മര്‍ദ്ദം ചെലുത്തിയും മന്ത്രി തന്റെ സ്വന്തം ആളുകള്‍ക്കായി സീറ്റുകള്‍ പിടിച്ചുവാങ്ങുകയായിരുന്നെന്ന് ലീഗിലെ വിമതവിഭാഗം ആരോപിക്കുന്നു. പ്രചാരണരംഗത്ത് സജീവമല്ലെങ്കിലും, തന്റെ ശിങ്കിടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയന്ത്രിക്കുന്നത് മന്ത്രി നേരിട്ടാണ്.

കോണ്‍ഗ്രസ് മന്ത്രിമാരില്‍ എ.പി.അനില്‍കുമാറിന്റെ വണ്ടൂരാണ് പ്രശ്‌നങ്ങള്‍ ഏറെയുള്ള മറ്റൊരു മണ്ഡലം. കാളികാവ്, കരുവാരക്കുണ്ട്, ചോക്കാട്, പോരൂര്‍, തുവ്വൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. മലപ്പുറം നഗരസഭയിലാണ് മന്ത്രിയുടെ വോട്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശക്തിപകരാന്‍ അദ്ദേഹം മണ്ഡലത്തില്‍ തന്നെയുണ്ട്.

ലീഗ്-കോണ്‍ഗ്രസ് പ്രശ്‌നം പരിഹരിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയിലെ അംഗം കൂടിയാണ് മന്ത്രി. പക്ഷേ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രശ്‌നബാധിത പഞ്ചായത്തുകളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള അനുമതി ഇരുപാര്‍ട്ടികള്‍ക്കും നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിന് മന്ത്രികൂടി ഇറങ്ങിയപ്പോള്‍ ലീഗുകാര്‍ക്കും വാശിയായി. അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. കരുവാരക്കുണ്ട് പഞ്ചായത്തിലുള്‍പ്പടെ ലീഗിന്റെ പുതിയ ചങ്ങാതിമാര്‍ സിപിഎമ്മാണ്. സിപിഎമ്മുമായി ഒരു ഐക്യവുമില്ലെന്ന് നേതാക്കള്‍ പറയുമ്പോഴാണ് വണ്ടൂര്‍ മണ്ഡലത്തിലെ ഈ പരസ്യ കൂട്ടുകെട്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മന്ത്രി ആര്യാടന്‍ മുഹമ്മദ് മാത്രം വലിയ സന്തോഷത്തിലാണ്. ജില്ലയിലെ മന്ത്രിമാരില്‍ അധികം ടെന്‍ഷന്‍ അനുഭവിക്കാത്തതും ഇദ്ദേഹം തന്നെ. കാരണം ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല. സ്വന്തം തട്ടകമായ നിലമ്പൂര്‍ നഗരസഭയിലേക്ക് ഒരു ലീഗ് പ്രതിനിധിയെ പോലും ജയിപ്പിക്കില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെല്ലുവിളിക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലമ്പൂര്‍ നഗരസഭയില്‍ ഇത്തവണ വനിതാ സംവരണമാണ്. അതുകൊണ്ട് തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെ സിപിഎം ഔദ്യോഗിക വിഭാഗത്തെക്കാള്‍ ശക്തം വിമതരാണ്. ബിജെപിയും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം വിമതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.