Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീഷണിയും അനുരഞ്ജനവും തളളി റിബലുകള്‍ ഉറച്ചുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:17 pm IST
in Kerala

ആലപ്പുഴ: എന്തിനും ഏതിലും രാഷ്‌ട്രീയ അതിപ്രസരമുള്ള ആലപ്പുഴയിലെ തെരഞ്ഞെടുപ്പു പോരാട്ടത്തില്‍ മുന്നണികള്‍ക്കു തലവേദനയായി മാറിയിരിക്കുകയാണ് റിബലുകളുടെ സാന്നിദ്ധ്യം. വിപ്ലവഭൂമി എന്നറിയപ്പെടുന്ന വയലാറില്‍ ഇടതുപക്ഷവും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം മണ്ഡലത്തില്‍ കോണ്‍ഗ്രസും റിബലുകള്‍ മൂലം വലയുന്ന കാഴ്ചയാണുള്ളത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിപോലും തള്ളിയാണ് റിബലുകള്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. പതിവുപോലെ യുഡിഎഫിനും കോണ്‍ഗ്രസിനുമാണ് റിബല്‍ ശല്യം കൂടുതലുള്ളത്. ഇതിനകം എഴുപത്തഞ്ചോളം പേരെയാണ് കോണ്‍ഗ്രസ് റിബലുകളെന്ന പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ മുന്‍കാലങ്ങളിലേതുപോലെ മാസങ്ങള്‍ക്കകം തങ്ങള്‍ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് റിബലുകള്‍ക്കുള്ളത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട മുതുകുളം പഞ്ചായത്തിലെ പത്തു വാര്‍ഡുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലും എ വിഭാഗം കോണ്‍ഗ്രസുകാര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.

മന്ത്രി ചെന്നിത്തലയുടെ താക്കീതിനെപ്പോലും തൃണവദ്ഗണിച്ചാണ് ഇവിടെ വിമതര്‍ മത്സരരംഗത്ത് ഉറച്ചു നില്‍ക്കുന്നത്. സീറ്റുനിര്‍ണയത്തില്‍ എഗ്രൂപ്പുകാരെ വെട്ടിനിരത്തിയതില്‍ പ്രതിഷേധിച്ചാണ് വിമതര്‍ മത്സരരംഗത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിബലുകളായി മത്സരിച്ച പലരും ഇത്തവണ ഔദ്യോഗിക ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

കായംകുളം നഗരസഭയില്‍ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എ. ജബ്ബാര്‍ ഔദ്യോഗിക സ്ഥനാര്‍ത്ഥി നവാസ് മുണ്ടകത്തിനെതിരെ വിമതനായി മത്സരരംഗത്തുണ്ട്. കായംകുളത്തെ നിലവിലെ ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജശ്രീ കോമളത്ത് റിബലായി മത്സരരംഗത്തെത്തിയിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ വധഭീഷണി മുഴക്കിയ സാഹചര്യത്തില്‍ അവര്‍ ബിജെപിയില്‍ ചേരുകയും നിലവില്‍ ബിജെപി മുന്നണിസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമാണ്. ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് റിബല്‍ ശല്യമുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷവും എ ഗ്രൂപ്പുകാരാണെന്നതാണ് ശ്രദ്ധേയം. കൂടാതെ ജെഎസ്എസും ചില സ്ഥലങ്ങളില്‍ യുഡിഎഫിന് എതിരായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

വയലാറും മാരാരിക്കുളവും അടക്കമുള്ള പ്രദേശങ്ങളില്‍ എല്‍ഡിഎഫും വിമത ഭീഷണി നേരിടുന്നു. വയലാറില്‍ ചിലരെ ഭീഷണിപ്പെടുത്തി സിപിഎമ്മും സിപിഐയും മത്സരംഗത്തുനിന്ന് പിന്മാറ്റിയെങ്കിലും പതിനൊന്നാം വാര്‍ഡിലെ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നമാണെന്നതാണ് പ്രത്യേകത.

മത്സരച്ചൂട് ഉയരുമ്പോള്‍ പലയിടങ്ങളിലും വിമതരുടെ പോരാട്ടവും മുന്നണി സ്ഥാനാര്‍ത്ഥികളെ ഒരേപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.