Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഗരസഭകള്‍ വിമതക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:17 pm IST
in Kerala

കോട്ടയം: നഗരസഭകളില്‍ വിമതര്‍ സൃഷ്ടിക്കുന്ന ഊരാക്കുടുക്കില്‍ മുന്നണികള്‍ വിയര്‍ക്കുന്നു. വൈക്കം, കോട്ടയം, പാല, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികള്‍ കൂടാതെ പുതുതായി രൂപംകൊണ്ട ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ നഗരസഭയുമാണ് കോട്ടയം ജില്ലയിലുള്ളത്. വൈക്കവും കോട്ടയവും പാലയും ഇപ്പോള്‍ യുഡിഎഫ് ഭരണത്തിലാണ്. ചങ്ങനാശ്ശേരി മാത്രമാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്.

വിമത ബാഹുല്യം രണ്ട് മുന്നണികള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വൈക്കം നഗരസഭയില്‍ ഏറെ വിചിത്രമായ മത്സരമാണ് നടക്കുന്നത്. സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവ് ഇക്കുറി 23-ാം വാര്‍ഡില്‍ സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 16-ാം വാര്‍ഡിലാകട്ടെ കോണ്‍ഗ്രസ് വിമതനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് റിബലായി മത്സരരംഗത്തെത്തി.

വൈക്കം നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സിപിഎം നിര്‍ദ്ദേശിച്ചത് മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെയാണ്. എന്നാല്‍ ഉറച്ച സീറ്റ് കണ്ടെത്താന്‍ കഴിയാതെവന്നതോടെ അദ്ദേഹം പത്രിക നല്‍കാന്‍ തയ്യാറായില്ല. ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍നിന്നും നാലു പ്രമുഖ നേതാക്കളാണ് രംഗത്തുള്ളത്. ഈ നാലുപേര്‍ക്കെതിരെയും റിബലുകള്‍ രംഗത്തുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തിന് വെല്ലുവിളിയാകാന്‍ സാധ്യതയുള്ളവരെ പരാജയപ്പെടുത്താന്‍ റിബലുകളെ നിര്‍ത്തിയിരിക്കുന്നതും ഇവര്‍തന്നെയാണെന്നതാണ് വിചിത്രമായ വസ്തുത.

പാലാ, കോട്ടയം നഗരസഭകളിലും വാശിയേറിയ മത്സരങ്ങളാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കകണ്ടം പാലനഗരസഭയിലും മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായിരുന്ന റീബാവര്‍ക്കിയും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. കോട്ടയം നഗരസഭയില്‍ ബിജെപി സംസ്ഥാന നിര്‍വ്വാഹസമിതിയംഗം റ്റി.എന്‍. ഹരികുമാറിനെതിരെ മത്സരിക്കുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ക്ക് ഭീഷണിയുയര്‍ത്തി റിബല്‍ സ്ഥാനാര്‍ത്ഥി രംഗത്തുണ്ട്.

പാലാ നഗരസഭയില്‍ ഇടതുമുന്നണി ദുര്‍ബലരെ മാത്രമാണ് രംഗത്തിറക്കിയിട്ടുള്ളത്. ഒരു വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. 14-ാം വാര്‍ഡില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ സിഐടിയു നേതാവും മത്സരിക്കുന്നു. കൂടാതെ ഐ ഗ്രൂപ്പ് കോണ്‍ഗ്രസിലെ സിറ്റിംഗ് കൗണ്‍സിലര്‍മാരടക്കമുള്ള നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതും വലിയ ചര്‍ച്ചയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റടക്കമുള്ള നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചതായും അറിയുന്നു.

ചങ്ങനാശ്ശേരി നഗരസഭയില്‍ സിറ്റിംഗ് കൗണ്‍സിലര്‍മാരും കേരളാ കോണ്‍ഗ്രസ് (എം)ന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളും പരസ്പരം മത്സരിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമാവുകയാണ്. കെപിസിസി സെക്രട്ടറിയും കൗണ്‍സിലറുമായ അഡ്വ. ജോസി സെബാസ്റ്റ്യനും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവും കൗണ്‍സിലറുമായ മാത്യു ജോര്‍ജ്ജും തമ്മില്‍ ഏറ്റെമുട്ടുന്നത് നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ബാധിക്കുവാനിടയുണ്ട്.

മുന്നണികളിലെ വിമതനീക്കവും റിബല്‍ ശല്യവും വട്ടംകറക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രംഗത്തുള്ളത്. എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന സമത്വ മുന്നണിയുടെ പിന്തുണയും ബിജെപിക്കനുകൂലമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

India

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

പുതിയ വാര്‍ത്തകള്‍

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.