തിരുവനന്തപുരം: നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ (എന്‍സിഡിസി) കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന സൗജന്യ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ പരിശീലനം സംഘടിപ്പിക്കുന്നു.
19, 20 തീയതികളില്‍ രാവിലെ 9 മുതല്‍ 5 വരെ പഴവങ്ങാടി പ്രിയദര്‍ശിനി ആഡിറ്റോറിയത്തിലാണ് പരിശീലനം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 16 വയസ്സിനു മുകളിലുള്ള 500 പേര്‍ക്കാണ് പ്രവേശനം. ജില്ലയിലെ സാമൂഹ്യ സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കും. രജിസ്‌ട്രേഷന് 9510881166, 7356160077 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
















