Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കപ്പ് ജന്മനാട്ടില്‍ തിരിച്ചെത്തുമ്പോള്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായ സ്വര്‍ണ്ണക്കപ്പ് ജന്മനാട്ടിലേക്ക് വീണ്ടും തിരിച്ചെത്തുമ്പോള്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ല. 18 ന് ഉച്ചയ്‌ക്ക് ഒന്നിന് കേശവദാസപുരത്ത് സ്വര്‍ണ്ണക്കപ്പിനെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സംഘാടകര്‍ സ്വീകരിക്കുമ്പോള്‍ തൊട്ടടുത്ത പിള്ളവീട് നഗറിലെ വസതിയില്‍ തന്റെ സൃഷ്ടിയെ ഒരിക്കല്‍കൂടി കാണാന്‍ സാധിക്കാത്ത വേദനയോടെ ആ ശില്‍പ്പി ഇരിക്കുന്നുണ്ടാവും. അത് മറ്റാരുമല്ല, 1987 ല്‍ കലോത്സവ ജേതാക്കള്‍ക്കുള്ള 117.5 പവന്റെ സ്വര്‍ണ്ണക്കപ്പ് രൂപകല്‍പ്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ്. തന്റെ വീടിനടുത്ത് സ്വര്‍ണ്ണക്കപ്പെത്തുമ്പോള്‍ സ്വീകരിക്കാന്‍ തന്നെ ക്ഷണിക്കാത്ത സംഘാടകരോട് ശ്രീകണ്ഠന്‍ നായര്‍ക്ക് തെല്ലും പരിഭവമില്ല.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ചാമ്പ്യന്മാര്‍ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന ആശയം 1985 ലാണ് ഉയര്‍ന്നത്.വിധികര്‍ത്താവായി എത്തിയ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കണമെന്ന അഭിപ്രായം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി. എം ജേക്കബ്ബിനോട് പറഞ്ഞത്. അടുത്ത കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്താമെന്ന് മന്ത്രി പ്രിയകവിക്ക് ഉറപ്പും നല്‍കി.  1986 ല്‍ പ്രതീക്ഷിച്ചതുപോലെ സ്വര്‍ണ്ണം സമാഹരിക്കാന്‍ കഴിയാത്തതിനാല്‍ നടരാജവിഗ്രഹം സ്വര്‍ണ്ണം പൂശി കപ്പിലൊട്ടിച്ച് നല്‍കുകയായിരുന്നു. 1987 ല്‍ എന്തുവില നല്‍കിയും സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ വിദ്യാരംഗത്തിന്റെ ആര്‍ട്ട് എഡിറ്ററുമായ ശ്രീകണ്ഠന്‍ നായരെ സ്വര്‍ണ്ണക്കപ്പിന്റെ രൂപകല്‍പ്പനയ്‌ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കപ്പിന്റെ മാതൃക തയ്യാറാക്കും മുമ്പ് ശ്രീകണ്ഠന്‍ നായര്‍ ഗുരുവായൂരിലെത്തി വൈലോപ്പിള്ളിയെ കണ്ട് അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം ചോദിച്ചറിഞ്ഞു. വിദ്യ, കല, നാദം ഇവ മൂന്നും സമന്വയിക്കണമെന്ന ആഗ്രഹമാണ് കവി പങ്കുവച്ചത്.

തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒറ്റദിവസം കൊണ്ട് ശ്രീകണ്ഠന്‍ നായര്‍ സ്വര്‍ണ്ണക്കപ്പിന്റെ മാതൃകയൊരുക്കി. വീട്ടിത്തടിയില്‍ തീര്‍ത്ത പീഠത്തില്‍ ഗ്രന്ഥം. അതിനുമുകളില്‍ 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ട കൈകളില്‍ വലംപിരി ശംഖ്. ഇതായിരുന്നു കലാകേരളത്തിന്റെ സിരകളില്‍ ആവേശമായി മാറിയ സ്വര്‍ണ്ണക്കപ്പ്. 101 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പ് ഉണ്ടാക്കാന്‍ ഷാലിമാര്‍ ഫാഷന്‍ ജുവലറിക്കാണ് കരാര്‍ നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 117.5 പവനായി. 2.25 ലക്ഷം രൂപ ചെലവഴിച്ച് ഉണ്ടാക്കിയ സുവര്‍ണ്ണ മുദ്ര 1987 ല്‍ കോഴിക്കോട് വച്ചുനടന്ന കലോത്സവത്തില്‍ തിരുവനന്തപുരം സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്ന് തവണ തലസ്ഥാന ജില്ലയായിരുന്നു സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടത്.

1990 ല്‍ തലസ്ഥാനത്തു നിന്ന് പടിയിറങ്ങിയ സ്വര്‍ണ്ണക്കപ്പ് 2009 ല്‍ കലോത്സവത്തിന് അനന്തപുരി ആതിഥേയരായപ്പോഴാണ് വീണ്ടുമെത്തിയത്. അന്നും ശ്രീകണ്ഠന്‍ നായര്‍ വരവേല്‍പ്പുകാരുടെ ഓര്‍മ്മയില്‍ തെളിഞ്ഞില്ല. ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കപ്പ് തലസ്ഥാനത്തെത്തുമ്പോള്‍ കലാകേരളത്തിന് അഭിമാനമായ സ്വര്‍ണ്ണക്കപ്പിന്റെ ശില്‍പ്പിയെ അവഗണിക്കുന്നത് നീതികേടാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്വന്തം മകള്‍ വീട്ടുപടിക്കലിലൂടെ കടന്നു പോകുമ്പോള്‍ ഒന്നു കാണാനാവാത്ത പിതാവിന്റെ വിങ്ങലാണ് തനിക്കെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. കേശവദാസപുരം പിള്ളവീട് നഗര്‍ അമ്പാടി എ  12 വീട്ടില്‍ സപ്തതിയുടെ നിറവിലും വര്‍ണ്ണങ്ങളുടെ ലോകത്ത് വിരാജിക്കുകയാണ് ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം: നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Astrology

ഉയർന്ന സാമ്പത്തിക വളർച്ചയും കരിയറിൽ അപാര നേട്ടങ്ങളും: സമ്പൂർണ്ണ രാശിഫലം (02 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

World

അമേരിക്കയില്‍ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ വെടിവെയ്‌പ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.