കോഴിക്കോട്: സംസ്ഥാന കലോത്സവത്തിനുള്ളഅപ്പീല്‍ പ്രളയം സര്‍ക്കാറിന് മികച്ച വരുമാനമാവുകയാണ്. അപ്പീല്‍ പരിഗണിക്കുന്നതിന് അയ്യായിരം രൂപയാണ് ഫീസ്. ആദ്യ ദിവസം തന്നെ അഞ്ഞൂറോളം അപ്പീലാണ് പരിഗണിച്ചത്.
ഈയിനത്തില്‍ കിട്ടിയത് ഏകദേശം രണ്ടരലക്ഷം രൂപ. വരും ദിവസങ്ങളിലും അപ്പീലുണ്ടാകുമെന്നുറപ്പ.് കഴിഞ്ഞ കലോത്സവത്തേക്കാള്‍ അപ്പീല്‍ ഇത്തവണകൂടുമെന്നാണ് സൂചന. കഴിഞ്ഞതവണ പാലക്കാട്ടെ കലോത്സവത്തിന് 837 അപ്പീലുകളായിരുന്നു.
ഇത്തവണ ആദ്യദിവസത്തില്‍തന്നെ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിനെത്തിയത് 85 പേരാണ്. മുനിസിപ്പല്‍ കോടതിയില്‍ നിന്നായി ആറ്. എല്ലാ ഇനങ്ങള്‍ക്കും അപ്പീലുണ്ട്.ജനകീയ ഇനങ്ങളായ മിമിക്രി, മോണാ ആക്ട് എന്നിവക്ക് കൂടുതലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: