റിയോ: 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യൻ താരം യോഗേശ്വര്‍ ദത്ത് പുറത്തായി. മംഗോളിയൻ താരം മന്ദക്നരൻ ഗൻസോറിഗാണ് ദത്തിനെ തോൽപിച്ചത്. സ്കോർ: 0-3.
റിയോവിൽ ഇന്ത്യയുടെ പുരുഷ ഗുസ്തിക്കാർ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന നര്‍സിങ് യാദവ് ഉത്തേജക വിവാദത്തില്‍ നാലു വര്‍ഷം വിലക്ക് ലഭിച്ച് അയോഗ്യനായപ്പോള്‍ സന്ദീപ് തോമാര്‍, ഹര്‍ദീപ് സിങ് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: