ബെംഗളൂരു: ഇന്ത്യൻ ഒളിമ്പിക് അധികൃതകർക്കെതിരായ ആരോപണങ്ങള്‍ തിരുത്തി മലയാളി താരം ഒ.പി ജെയ്ഷ രംഗത്തെത്തി. റിയോയിലെ മാരത്തണിനിടെ ഫെഡറേഷന്‍ അധികൃതര്‍ കുടിവെള്ളം നല്‍കിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജെയ്ഷ വ്യക്തമാക്കി.
തൻെറ പരിശീലകന്‍ നിക്കോളായിയോട് എനര്‍ജി ഡ്രിങ്കുകള്‍ വേണമോയെന്ന് അധികൃതര്‍ ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒന്നും വേണ്ടെന്ന് പറയുകയായിരുന്നു. ഇനി നിക്കോളായിക്ക് കീഴില്‍ പരിശീലിക്കാന്‍ താത്പര്യപ്പെടുന്നില്ല എന്ന് ജെയ്ഷ പറഞ്ഞു.
അത്‌ലറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കാന്‍ ഫെഡറേഷൻ തയാറാണെന്നും വിവാദങ്ങളുടെ പേരില്‍ വിരമിക്കില്ലെന്നും ജെയ്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: