ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ്- ശ്രീലങ്ക മത്സരത്തിനിടെ വാതുവെയ്പ്പിനു ശ്രമിച്ചവരെ പോലീസ് പിടികൂടി. ഗ്രൗണ്ടിലെ വിവരങ്ങള്‍ വിദേശത്തുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുത്ത കാണികളില്‍ ചിലരെയാണ് പോലീസ് കയ്യോടെ പിടിച്ചത്.
മത്സരത്തിന്റെ ടിവി സംപ്രക്ഷണത്തിന് വിഘാതം വരുന്ന സമയങ്ങളില്‍ കളത്തിലെ കാര്യങ്ങള്‍ ഇവര്‍ വെളിയിലുള്ളവര്‍ക്ക് കൈമാറുകയായിരുന്നു. അതേസമയം, അറസ്റ്റിലായവരുടെ എണ്ണം വ്യക്തമല്ല. ലോകകപ്പിനെ കേന്ദ്രീകരിച്ച് വന്‍ തോതില്‍ വാതുവയ്പ്പിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അധികൃതര്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: