ക്രൈസ്റ്റ്ചര്‍ച്ച്: ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ റണ്‍ വേട്ടക്കാരന് എന്ന റെക്കോര്‍ഡ് ഇനി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്ക്ക് സ്വന്തം.
ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ സംഗ (13,732) മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗിനെ (13, 704) മറികടന്നു. 16-ാം ഓവറില്‍ ആദം മില്‍നയെ ഫ്ളിക്കിലൂടെ അതിര്‍ത്തി കടത്തിയാണ് സംഗക്കാര മാന്ത്രിക സംഖ്യ പിന്നിട്ടത്. ഇനി ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ മാത്രമേ (18, 426) സംഗയ്ക്ക് മുന്നിലുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: