ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ 76 റണ്‍സിന്റെ ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ടീമിനെ അഭിനന്ദിച്ചത്.
‘ ഇന്ത്യന്‍ ടീമിന് അഭിനന്ദനം. ടീം നന്നായി കളിച്ചു. ഞങ്ങളെല്ലാവരും നിങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു.’ ഇതായിരുന്നു ട്വിറ്ററിലെ സന്ദേശം.
മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിലെ താരങ്ങളില്‍ ഓരോരുത്തരേയും പ്രത്യേകം മോദി അഭിനന്ദിച്ചിരുന്നു.
ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നതായി രാഷ്ട്രപതിയും ട്വീറ്റ് ചെയ്തിരുന്നു. വിജയം തുടരാന്‍ ടീമിനു സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
1992 ലോകകപ്പ് മുതല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ ആറാം വിജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: