തിരുവനന്തപുരം: ലോകാരോഗ്യ ദിനമായ ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം കെജിഎംഒഎ, ഇന്ത്യന്‍ സൈക്യാട്രി സൊസൈറ്റി എന്നിവയുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇത്തവണത്തെ ഇതിവൃത്തമായ ‘വിഷാദ രോഗംനമുക്ക് സംസാരിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.രാവിലെ 6.30ന് കവടിയാര്‍ മുതല്‍ കനകക്കുന്ന് വരെ വാക്കത്തോണ്‍ സംഘടിപ്പിക്കും. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ വൈകുന്നേരം 5 മണിമുതല്‍ 8 മണിവരെ നടക്കുന്ന വിഷാദ രോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിദഗ്ധര്‍ പങ്കെടുക്കും.
















