മയ്യില്‍: ഗീതാജ്ഞാനയജ്ഞം സാംസ്‌കാരിക സമ്മേളനം നടത്തി. ആചാരങ്ങള്‍ പാലിക്കാത്തതിന്റേയും അനുഷ്ഠിക്കാത്തതിന്റേയും കുറവ് സമൂഹം ഇന്ന് അനുഭവിക്കുന്നുവെന്ന് പ്രമുഖ പ്രഭാഷകന്‍ കെ.എന്‍. രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ ശ്രീ ശങ്കര വിദ്യാനികേതനില്‍ നടക്കുന്ന ഗീതാജ്ഞാനയജ്ഞത്തില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് ഗുരുകുല വിദ്യാഭ്യാസത്തില്‍ ബ്രഹ്മചര്യമനുഷ്ഠിച്ച് കൊണ്ടാണ് അറിവ് നേടിയിരുന്നത്. ഇത്തരത്തില്‍ അറിവ് നേടി പുറത്തേക്ക് പോകുന്നവര്‍ ധര്‍മ്മചാരികളായി ആചാര്യന്‍മാരായി ലോകത്തിന് വെളിച്ചം പകര്‍ന്നിരുന്നു. ഇത്തരം മഹത്തായ അറിവ് പകരുന്ന വേദികളാണ് യജ്ഞ വേദികള്‍. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















